ബിജു ജോൺ കൊട്ടാരക്കരയുടെ ഭാര്യ പിതാവ് ; ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : പത്തനംതിട്ട അതിരുങ്കൽ മടുക്കോലിൽ കുടുംബാംഗമായ ജോൺ മടുക്കോലിൽ (91) ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്ക് അമിറ്റിവില്ലിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റിപിഎം) സഭാംഗമായിരുന്ന ജോൺ മടുക്കോലിൽ ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് വിരമിച്ചശേഷം 30 വർഷത്തിലധികമായി ന്യൂയോർക്കിൽ സ്ഥിരതാമസമായിരുന്നു.
പരേതയായ ശോശാമ്മ ജോണാണ് ഭാര്യ. മക്കൾ: ഷീല മാത്യു, ഷെർളി ബിജു, ഷിജി ജോൺ. മരുമക്കൾ: ജോസ് മാത്യു, ബിജു ഉണ്ണൂണ്ണി, ബിജു ജോൺ. ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറിയും ഗുഡ് ന്യൂസ് അമേരിക്ക പത്രത്തിന്റെ പത്രാധിപസമിതി അംഗവുമായ ബിജു കൊട്ടാരക്കര മരുമകനാണ്.
സംസ്‌ക്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്, അമിറ്റിവില്ലിൽ (79 Park Avenue, Amityville, NY 11701) നടക്കും. അതിനു മുൻപ് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ സഭയിൽ പൊതുദർശനവും ഉണ്ടാകും.