EducationIndiaKerala

ഐടിഐ  പരിശീലകരെ അംഗീകരിക്കേണ്ടത് മേഖലയെ ശക്തിപ്പെടുത്തുന്നതിനനിവാര്യം:  എഫ്ആർഎസ്എൻ സമ്മേളനം

മികച്ച പരിശീലകരെ അംഗീകരിക്കുന്ന പദ്ധതിക്ക് തുടക്കം

ഐടിഐ രംഗത്തെ വെല്ലുവിളികളും അവസരങ്ങളും നവീന ആശയങ്ങളും ചർച്ചയായി

തിരുവനന്തപുരം (March 15, 2025): ഐടിഐ വിദ്യാർത്ഥികളുടെ പഠനനിലവാരവും തൊഴിൽക്ഷമതയും മെച്ചപ്പെടുത്താനുള്ള ചർച്ചയൊരുക്കി ഫ്യുച്ചർ റൈറ്റ് സ്‌കിൽസ് നെറ്റ്‌വർക്കും (എഫ്ആർഎസ്എൻ)  സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പും. മാർച്ച് 15നു തിരുവനന്തപുരത്ത് ഇരുവരും സംയുക്തമായി സംഘടിപ്പിച്ച എഫ്ആർഎസ്എൻ ഇക്കോസിസ്റ്റം സമ്മേളനം സംസ്ഥാനത്തെ ഐടിഐ രംഗം ശക്തിപ്പെടുത്താനുള്ള ചർച്ചകൾക്ക് വേദിയായത്. 

ആദ്യമായാണ് കേരളത്തിൽ എഫ്ആർഎസ്എൻ ഇക്കോസിസ്റ്റം സമ്മേളനം നടന്നത്. സർക്കാർ ഉന്നത ഉദ്യോഗസ്ഥർ, സ്ഥാപന മേധാവികൾ, പരിശീലകർ, പൗര സമൂഹ സംഘടനകൾ, വിദ്യാർഥികൾ എന്നിവർ ചർച്ചകളുടെ ഭാഗമായി. സമ്മേളനം ഐടിഐ രംഗത്തെ വെല്ലുവിളികളും അവസരങ്ങളും നവീന ആശയങ്ങളും പങ്കു വയ്ക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട സഹകരണത്തിനും വഴി തെളിച്ചു. 

മെച്ചപ്പെട്ട പരിശീലകരെ തിരിച്ചറിഞ്ഞ് അംഗീകരിക്കാനുള്ള പദ്ധതിക്ക് സമ്മേളനത്തിൽ തുടക്കം കുറിച്ചു. ജോലിയിലെ അസംതൃപ്തി, പാഠ്യരീതിയുടെ പഴക്കം തുടങ്ങിയ കാരണങ്ങളാൽ ഐടിഐ പരിശീലകർ കൊഴിഞ്ഞു പോകുന്നത് തടയുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. 

“ഐടിഐ രംഗത്തിൻറെ നട്ടെല്ലാണ് പരിശീലകർ. അവർ വ്യവസായ രംഗത്തെ പുത്തൻ  പ്രവണതകളുമായി പൊരുത്തപ്പെടുന്നത് കേരളത്തിലെ യുവാക്കളെ തൊഴിൽ വിപണിക്ക് സജ്ജമാക്കുന്നതിന് നിർണായകമാണ്,”  ക്വസ്റ്റ് അലയൻസ് അധികൃതർ പറഞ്ഞു. 

എഫ്ആർഎസ്എൻ 2024 മെയ് മാസത്തിൽ പുറത്തിറക്കിയ പരിശീലക വികസന തന്ത്ര രേഖ നൈപുണ്യ വികസനത്തെ കൂടുതൽ സമഗ്രമായി സമീപിക്കാൻ ലക്ഷ്യമിടുന്നു. പരിശീലകരെ അംഗീകരിക്കുക എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന്. “പരിശീലകരുടെ പ്രകടനം അംഗീകരിക്കുന്നതിലൂടെയും കഴിവ് അടിസ്ഥാനമാക്കിയുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും, വിപണി ആവശ്യകതകളുമായി പൊരുത്തപ്പെടാനും ആജീവനാന്ത പഠനം മാതൃകയാക്കാനും പരിശീലകരെ പ്രാപ്തരാക്കുന്ന ഒരു വളർച്ചാ മനോഭാവം വളർത്തിയെടുക്കാൻ ഞങ്ങൾക്ക് കഴിയും,” അവർ പറഞ്ഞു. 

ശേഷികൾ പരിശീലിപ്പിക്കുന്നതിനപ്പുറം വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുക കൂടിയാണ് തങ്ങൾ ചെയ്യുന്നതെന്ന് കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിലെ അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് മിനി മാത്യു പറഞ്ഞു. “പഠിതാക്കൾക്കും പരിശീലകർക്കും യഥാർത്ഥത്തിൽ പ്രയോജനം ചെയ്യുന്ന പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണ്. നൂതനാശയങ്ങൾ നടപ്പിൽ വരുത്തുകയും ഐടി ഐ പരിശീലകരെ തൊഴിൽക്ഷമതാ പരിശീലകരാക്കുകയും ചെയ്യുന്ന വിലയേറിയ പങ്കാളിത്തമാണ് ക്വസ്റ്റ് അലയന്സുമായുള്ളത്. ഗവേഷണാടിസ്ഥാനത്തിലുള്ള അവരുടെ സമീപനം പഠിതാക്കളെയും പരിശീലകരെയും ശക്തിപ്പെടുത്തുന്നതാണ്. ക്വസ്റ്റ് ആപ്പ് വഴി പ്രത്യേകിച്ചും സ്ത്രീകൾക്ക് ആശയവിനിമയവും ജീവിതശേഷികളും വർധിപ്പിക്കാനും ആത്മവിശ്വാസം ഉയർത്താനും അതിലൂടെ ജോലി സ്ഥലത്ത് തുല്യത ഉറപ്പു വരുത്താനും കഴിയുന്നു. വനിതാ ഐടിഐകളിലെ കരിയർ ക്ലബുകൾ അടുത്ത തലമുറയെ വാർത്തെടുക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്,” അവർ പറഞ്ഞു.

2020 മുതൽ, കേരളത്തിലുടനീളമുള്ള 104 ഐടിഐകളിൽ പരിശീലക വികസനം, വ്യവസായരംഗവുമായുള്ള ഇടപെടൽ, ഭാവിയെ മുന്നിൽ കണ്ടുള്ള പാഠ്യപദ്ധതി എന്നിവ മെച്ചപ്പെടുത്തുന്നതിനായി എഫ്ആർഎസ്എൻ കെഎസ്ഐടിഡിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തൊഴിൽ നൈപുണ്യം, എഐ, ഡിജിറ്റൽ മികവ്, തൊഴിൽ മാർഗ്ഗനിർദ്ദേശം എന്നിവ സംയോജിപ്പിച്ചുകൊണ്ട്, അതിവേഗം വളരുന്ന തൊഴിൽ വിപണിക്ക് കേരളത്തിലെ യുവാക്കളെ സജ്ജമാക്കലാണ് സംരംഭത്തിന്റെ ഉദ്ദേശം. 

ആക്സെഞ്ചർ, സിസ്കോ, ജെ.പി. മോർഗൻ, എസ്എപി എന്നിവർ ഫണ്ട് ചെയ്ത ക്വസ്റ്റ് അലയൻസ് നടപ്പാക്കുന്ന  എഫ്ആർഎസ്എൻ സർക്കാർ ഐടിഐകളിലെ യുവാക്കളുടെ തൊഴിൽ നൈപുണ്യം നൽകി ശാക്തീകരിക്കുകയാണ്മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button