മുട്ട വിലക്കയറ്റം: യുഎസിന്റെ ആവശ്യം നിരസിച്ച് ഫിന്‍ലാന്‍ഡ്

വാഷിംഗ്ടണ്‍ ∙ യുഎസിലെ പക്ഷിപ്പനി മൂലം പതിനായിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ നശിക്കുകയും, ഇതോടെ മുട്ടവില വര്‍ധിക്കുകയും ചെയ്തു. രാജ്യത്ത് മുട്ടയുടെ വില റെക്കോര്‍ഡ് നിലയിലേക്കുയര്‍ന്നതോടെ പൊതുജനങ്ങളില്‍ വലിയ ആശങ്കയും അതൃപ്തിയും ഉയര്‍ന്നു.
അധികാരമേറ്റ് ആദ്യ ദിവസം തന്നെ മുട്ട വില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, രണ്ടുമാസം പിന്നിട്ടിട്ടും കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. മറിച്ച്, വിലയില്‍ 59 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷിപ്പനിയുടെ കാലത്ത് ഒരു ഡസന്‍ മുട്ടയ്ക്ക് 8 ഡോളറായിരുന്നു വില, ഇത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു.
വില നിയന്ത്രിക്കാനായി യുഎസ് അധികമായി മുട്ട ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഫിന്‍ലാന്‍ഡ് ഈ ആവശ്യം നിരസിച്ചു. രാജ്യത്തിന്റെ വിപണിയിലേക്ക് പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും, നിയമപരമായ അനുമതി ഇല്ലാത്തതിനാല്‍ കയറ്റുമതിക്ക് തടസങ്ങളുണ്ടെന്നും ഫിന്‍ലാന്‍ഡ് പൌള്‍ട്രി അസോസിയേഷന്‍ അറിയിച്ചു.
മറ്റുവശത്ത്, ഫിന്‍ലാന്‍ഡിന് ആവശ്യത്തിന് മുട്ട ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ യുഎസിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ള അവകാശവാദം യാഥാര്‍ത്ഥ്യവിരുദ്ധമാണെന്നും അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.