ഗാസയിൽ കുട്ടികളുടെ കൂട്ടക്കൊല: ഇസ്രയേലിന്റെ അക്രമം അതിരുകടക്കുന്നു

ഗാസസിറ്റി ∙ ഇസ്രയേൽ വീണ്ടും ഗാസയെ രക്തസാക്ഷിയായി മാറ്റുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 322 കുട്ടികൾ കൊല്ലപ്പെടുകയും 609 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി യുഎൻ ബാലാവകാശ ഏജൻസി യുനിസെഫ് സ്ഥിരീകരിച്ചു.
വെടിനിർത്തൽ കരാർ അവസാനിപ്പിച്ച ഇസ്രയേൽ മാർച്ച് 18 മുതൽ വീണ്ടും ആക്രമണം പുനരാരംഭിച്ചതോടെയാണ് മരണസംഖ്യ കുതിച്ചുയർന്നത്. ഭൂരിഭാഗം കുട്ടികളും വീടുകൾ നഷ്ടപ്പെട്ട് താൽക്കാലിക കൂടാരങ്ങളിലോ തകർന്നുവീണ നിർമാണങ്ങളിൽ അഭയം തേടിയവരായിരുന്നു.
18 മാസമായി തുടരുന്ന യുദ്ധത്തിൽ 15,000-ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായും 34,000-ലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം 10 ലക്ഷം കുട്ടികൾ കുടിയിറക്കപ്പെടുകയും അടിസ്ഥാന ആവശ്യങ്ങൾക്കുപോലും എത്തിച്ചേരാനാകാതെ ദുരിതത്തിൽ കഴിയുകയും ചെയ്യുകയാണ്.
വെടിനിർത്തൽ സമയത്ത് കുട്ടികൾക്കിടയിൽ ഒരു തോതിൽ ആശ്വാസം ഉണ്ടായിരിന്നു. എന്നാൽ, വീണ്ടും ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അവർ ആശങ്കയുടെയും ദാരിദ്ര്യത്തിന്റെയും തീരമില്ലാത്ത ഇരുണ്ട ഗർതത്തിലേക്ക് തള്ളിവീഴുകയാണ്.
ഇസ്രയേൽ വീണ്ടും ഉന്മൂലനയുദ്ധം തുടരുമെന്ന് സൂചന നൽകിയിരിക്കുമ്പോൾ ഗാസയിലെ നിരപരാധികളായ കുട്ടികളുടെ പ്രത്യാശയും ജീവനും ചിതറിക്കൊണ്ടിരിക്കുന്നു.