AmericaCrimeLatest NewsNewsObituary

അമേരിക്കൻ കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ: പോലീസ് അന്വേഷണം ശക്തമാക്കി

സൗത്ത് കാരോലൈന: സൗത്ത് കാരോലൈനയിലെ സമ്പന്ന കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രശസ്ത സാമ്പത്തിക മാധ്യമമായ ബ്ലൂംബെർഗിന്റെ എക്സിക്യൂട്ടീവും ഭാര്യയും ഒൻപതു വയസ്സുള്ള മകളും വെള്ളിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

അയൽവാസിയുടെ വിവരമെത്തിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് റിച്ചഡ് സമരേൽ (54), ലിന മരിയ സമരേൽ (45), മകൾ സാമന്ത സമരേൽ (9) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഇത് കൊലപാതകമാണോ അപകടമാണോ എന്നതിൽ വ്യക്തതയില്ലെന്ന് സ്പാർട്ടൻബർഗ് കൗണ്ടി ഷെരീഫ് ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

തലസ്ഥാനമേഖലയിൽ ഏറെ സ്വാധീനമുള്ള സമ്പന്ന കുടുംബമായിരുന്നു സമരേൽ കുടുംബം. ഈ ദുരൂഹ സംഭവത്തെക്കുറിച്ച് അന്വേഷണസംഘം ഗൗരവത്തോടെ അന്വേഷിച്ചുവരികയാണെന്നും കേസിന്റെ ഉന്നതതല അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം പുറത്തുവിടുമെന്ന് കൗണ്ടി കൊറോണർ ഓഫീസും ഷെരീഫ് ഓഫിസും വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button