AmericaAssociationsCommunityLatest News

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു.

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ഏപ്രിൽ 7 തിങ്കളാഴ്ച വൈകിട്ട് 8 മുതൽ 9 വരെ [ഈസ്‌റ്റേൺ ടൈം] ഉണ്ടായിരിക്കുമെന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ അറിയിച്ചു. എല്ലാ തിങ്കളാഴ്ചകളിലും ഈസ്‌റ്റേൺ സമയം 8 മണിക്ക് 617 – 829 – 6186 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രയർ ലൈനിൽ പങ്കെടുക്കും. 

ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ വെച്ചാണ് രജത ജൂബിലി കൺവെൻഷൻ നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ.സി ജോൺ 

(954) 599 5472പാസ്റ്റർ റോയി വാകത്താനം 

(863) 660 2074ബ്രദർ നിബു വെള്ളവന്താനം 

(516) 643 3085ബ്രദർ എബ്രഹാം തോമസ് 

(404) 406 5882വാർത്ത: നിബു വെള്ളവന്താനം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button