AmericaCrimeLatest News

ഹ്യൂസ്റ്റൺ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു, രണ്ടുപേർ ഒളിവിൽ.

ഹ്യൂസ്റ്റൺ – ബുധനാഴ്ച രാത്രി തെക്കുകിഴക്കൻ ഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ  അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊന്നു .

രാത്രി 9 മണിക്ക് ശേഷം, എൻആർജി സ്റ്റേഡിയത്തിന് സമീപമുള്ള വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിനെ  ആകെ മൂന്ന് മോഷ്ടാക്കൾ ലക്ഷ്യം വച്ചതായി പോലീസ് പറഞ്ഞു, അപ്പാർട്മെന്റിലെ  രണ്ട് വാടകക്കാരിൽ ഒരാൾ അവരെ വെടിവച്ചു.

 മുഖംമൂടി ധരിച്ചവരിൽ ഒരാൾ വാതിലിൽ മുട്ടിയപ്പോൾ, മറ്റുള്ളവർ രണ്ടുപേർ ജനാലയിലൂടെ അകത്തുകടക്കാൻ ശ്രമിച്ചു. അപ്പോഴേക്കും താമസക്കാർ 911 എന്ന നമ്പറിൽ വിളിച്ചു.ഹ്യൂസ്റ്റൺ പിഡിയിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു

പിന്നീട് മോഷ്ടാക്കളിൽ ഒരാൾ വാടകക്കാർക്ക് നേരെ തോക്ക് ചൂണ്ടിയതായും വാടകക്കാരിൽ ഒരാൾ കൈകളിൽ നിന്ന് തോക്ക് തട്ടിയതിനെത്തുടർന്ന് വഴക്കുണ്ടായതായും പോലീസ് പറഞ്ഞു. വഴക്കിനിടെ, കള്ളൻ “അരക്കെട്ടിൽ നിന്ന് രണ്ടാമത്തെ തോക്ക് പുറത്തെടുത്തു” എന്ന് പോലീസ് പറഞ്ഞു. കള്ളനുമായി വഴക്കിട്ട 20 വയസ്സുള്ള അജ്ഞാതൻ പ്രതിയിൽ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിവച്ചു.

പോലീസ് എത്തുമ്പോഴേക്കും മറ്റ് രണ്ട് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. സംഘർഷത്തിനിടെ വെടിയേറ്റ മൂന്നാമൻ പരിക്കേറ്റ് മരിച്ചതായി പോലീസ് കണ്ടെത്തി. 18 വയസ്സുള്ള ആളാണ് ഇയാളെന്ന് മാത്രമേ പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളൂ.

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button