AmericaLatest NewsNews

ക്യുയാമാക പർവതനിരകളിൽ ഭൂചലനം: സാൻ ഡീഗോയിലും പരിസരങ്ങളിലും ഭൂകമ്പം ഞെട്ടിച്ചു

കലിഫോർണിയ: സാൻ ഡീഗോയിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ഭൂകമ്പം പലരും വ്യക്തമാക്കുകപോലെ ശക്തമായി അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കലിഫോർണിയയിലെ ജൂലിയാനിലായിരുന്നു. സാൻ ഡീഗോയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ വടക്കുകിഴക്കായി കുയാമാക പർവതനിരകളിലായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ കനത്ത ഭീതിയിലായി. സംഭവത്തിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷവും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സാൻ ഡീഗോ ഷെരീഫ് ഓഫീസ് വ്യക്തമാക്കി. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെ ഓഫിസ് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നുവെന്നും അതതായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിരിക്കുകയാണെന്നും അറിയിച്ചു.

തുടർചലനങ്ങൾ ചില സ്ഥലങ്ങളിൽ അനുഭവപ്പെട്ടിട്ടുണ്ടെന്ന് യുഎസ്ജിഎസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സുനാമിക്ക് സാധ്യതയില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button