ഡാളസ് ഡ്രൈവ്-ബൈ വെടിവയ്പ്പിൽ 2 മരണം,ഒരാൾക്ക് പരിക്കേറ്റു.

ഡാളസ് :സൗത്ത് ഡാളസിൽ നടന്ന ഡ്രൈവ്-ബൈ വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും , ഒരാൾക്ക് പരിക്കേക്കുകയും ചെയ്തതായി പോലീസ് പറയുന്നു
പുലർച്ചെ 3:30 ഓടെ, മാൽക്കം എക്സ് ബൊളിവാർഡിന് സമീപമുള്ള എൽസി ഫെയ് ഹെഗ്ഗിൻസ് പാർക്കിംഗ് സ്ഥലത്തു ഒരു കൂട്ടം ആളുകൾ കൂടി നിൽക്കുമ്പോൾ ഒരു കാർ ഓടിച്ച് വെടിയുതിർക്കുകയായിരുന്നു . മൂന്ന് പേർ, രണ്ട് സ്ത്രീകൾ, ഒരു പുരുഷൻ എന്നിവരെയാണ് ആക്രമിച്ചത്.
രണ്ട് സ്ത്രീകളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി, 27 വയസ്സുള്ള കുർട്ടിഷ ഡോവൽ എന്ന് പിന്നീട് തിരിച്ചറിഞ്ഞ ഒരാൾ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. മറ്റേ സ്ത്രീയുടെ നില പുറത്തുവിട്ടിട്ടില്ല, പക്ഷേ അവരുടെ ജീവന് ഭീഷിണിയില്ലെന്നു പോലീസ് സ്ഥിരീകരിച്ചു.
മൂന്നാമത്തെയാൽ 28 വയസ്സുള്ള ജാക്വാലിൻ കെമ്പ് എന്ന് തിരിച്ചറിഞ്ഞു, ഒരു സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പിന്നീട് അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു.
സംശയാസ്പദമായ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല, പക്ഷേ അന്വേഷണം പുരോഗമിക്കുകയാണെന്ന് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 214-671-3584 എന്ന നമ്പറിൽ വിളിക്കാൻ അഭ്യർത്ഥിച്ചു.
-പി പി ചെറിയാൻ