CrimeIndiaLatest NewsOther Countries

അറബിക്കടലില്‍ പാക്ക് നാവിക അഭ്യാസം; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങി

ന്യൂഡല്‍ഹി ∙ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെയും തുടര്‍ന്നുള്ള സുരക്ഷാവട്ടത്തിന്റെ പശ്ചാത്തലത്തില്‍, അറബിക്കടലില്‍ പാക്കിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചു. പാക് തീരത്തോടു ചേര്‍ന്നാണ് ഈ അഭ്യാസം നടക്കുന്നത്.

ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നതോടെയാണ് ഇന്ത്യ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതും, അതിനിടെ തന്നെ പാകിസ്ഥാന്‍ നാവിക അഭ്യാസം പ്രഖ്യാപിച്ചതും.

മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യയുടെ ആദ്യ സ്വദേശീയ വിമാനവാഹിനികപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യുവുണ്ടായി. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കരസേനയും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്നാണ് ഭീകരരെ നേരിടുന്നത്.

Show More

Related Articles

Back to top button