ജമ്മുവില്‍ നുഴഞ്ഞുകയറ്റ ശ്രമം, പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്; കര, നാവിക, വ്യോമതലങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി തുടരുന്നു

ന്യൂഡല്‍ഹി | ജമ്മു: പാക് പ്രകോപനങ്ങള്‍ക്ക് തുടർ തിരിച്ചടിയുമായി ഇന്ത്യ. ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് ഫലപ്രദമായി തടഞ്ഞു. ജമ്മു അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ നേരിട്ട് ആക്രമണത്തിലേര്‍പ്പെട്ടതോടെ പാകിസ്ഥാന്‍ പ്രതിരോധനിലയിലായി.
പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും അതിന് ശക്തമായ തിരിച്ചടിയാണ് ബിഎസ്എഫ് നല്‍കിയിരിക്കുന്നത്. പാക് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് കരസേന ഏറ്റുമുട്ടലും ആക്രമണവും ആരംഭിച്ചതായും വിവരം.
ലാഹോറില്‍ ഇന്ത്യ കനത്ത ഡ്രോണാക്രമണം നടത്തിയതായും, കറാച്ചി തുറമുഖത്തെതിരെ നാവിക സേന നടത്തിയത് പോലെ വ്യാപകമായ ആക്രമണങ്ങളാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യയുടെ ശക്തമായ സംയുക്തതടിയേറ്റ് പാകിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അതിര്‍ത്തിയില്‍ തീവ്രമായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൈനിക നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയുണ്ട്.
നീളം വച്ച പ്രതിസന്ധി പശ്ചാത്തലത്തില്‍ കൂടുതല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇന്ത്യയും അന്താരാഷ്ട്ര സമൂഹവും കാത്തിരിക്കുകയാണ്.