GulfLatest NewsUAE

കെ . പി . എ സ്ഥാപകാംഗം കിഷോർ കുമാറിന് യാത്രയയപ്പു നൽകി .

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി  കിഷോർ കുമാറിന് കെ . പി . എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി . കെ പി എ പ്രസിഡന്റ്  അനോജ്  മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ  സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി  ജനറൽ സെക്രട്ടറി  ശ്രീകാന്ത് എം എസ്,   സാമൂഹ്യ പ്രവർത്തകനായ  സെയ്ദ് ഹനീഫ,  കെ പി എ സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള  മുഹമ്മദ് കുഞ്ഞ് ,  സെക്രട്ടറി  അനിൽകുമാർ ,   സെക്രട്ടറി  രജീഷ് പട്ടാഴി  ,കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി  ജഗത് കൃഷ്ണകുമാർ , കെ പി എ സ്ഥാപക ട്രഷറർ  രാജ് ഉണ്ണി കൃഷ്ണൻ , മുൻ കെ പി എ  അസിസ്റ്റന്റ്  ട്രഷറർ  ബിനു കുണ്ടറ എന്നിവർ  ആശംസകൾ  അറിയിച്ചു . കെ പി എ ട്രഷറർ  മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു.   കലവറ റസ്റ്റോറെന്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കെ പി എ  സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ  കുടുംബാംഗങ്ങളും   സന്നിഹിതരായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button