GulfLatest NewsNews

ദുരിത യാത്രകൾക്ക് അറുതി വേണം: പ്രവാസി വെൽഫെയർ

ഗള്‍ഫ് നാടുകളിലെ അവധിക്കാലം ആരംഭിച്ച സമയത്ത് അനിയന്ത്രിതമായ ടിക്കറ്റ് നിരക്കിനു പുറമെ എയർ ഇന്ത്യ വിമാന സർവിസുകൾ തുടർച്ചയായി മുടങ്ങുന്നത് ഗുരുതരമായ പ്രശ്നങ്ങളാണ് പ്രവാസികൾക്ക് ഉണ്ടാക്കുന്നത്. പ്രവാസികളുടെ യാത്രാ ദുരിതത്തിന്‌ അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. അവശ്യ സർവീസ് മേഖലകൾ സ്വകാര്യ വത്കരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്.

സ്വകാര്യവത്കരണത്തിന് കാണിക്കുന്ന ആവേശവും ധൃതിയും പ്രശ്ന പരിഹാരത്തിന് ഭരണകൂടത്തിൻറെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. എയർ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടർച്ചയായ അനാസ്ഥ , ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ തുടരുന്ന മൗനം തുടങ്ങി എല്ലാ പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട പ്രവാസികളാണ് .

കനത്ത ടിക്കറ്റ് നിരക്ക് നൽകി ബുക്ക് ചെയ്തിട്ടും യാത്ര തടസ പെടുകയും ജോലി വരെ നഷ്ടപെടുന്ന അവസ്ഥ ഉണ്ടാകുന്നതും ഒരിക്കലും നീതീകരിക്കാൻ ആകില്ല . എന്നും അവഗണന നേരിടുന്ന പ്രവാസി സമൂഹത്തിൻറെ ഈ പ്രശ്നത്തിലും അധികാരികൾ മൗനം അവലംബിക്കുന്നത് അനീതിയാണ് . കേരളത്തിൽ നിന്നുള്ള ഫ്ലൈറ്റുകളാണ് കൂടുതലും മുടങ്ങുന്നത് . ഈ പ്രശ്നം ഉന്നയിച്ചു കേന്ദ്ര സർക്കാരിൽസമ്മർദ്ദം ചെലുത്താൻ കേരള സർക്കാരും തയ്യാറാകണം .

സർവീസ് മുടങ്ങുന്നതിന് പിഴ ഉൾപ്പെടെയുള്ള കൃത്യമായ നടപടികൾ എടുത്ത് ഇത്തരം പ്രവണതകൾ തിരുത്തണം . പ്രവാസികളായ യാത്രക്കാർക്ക് യാത്ര സൗകര്യം ഉറപ്പാക്കണം . കൂടുതൽ വിമാന സർവിസുകൾ അനുവദിക്കുകയും നിലവിലെ വിമാനക്കമ്പനികളുടെ സേവനം ഉറപ്പാക്കാൻ വേണ്ട നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിക്കണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്മാന്‍, റഷീദ് അലി, സാദിഖ് സി, മജീദ് അലി, ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്‍, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ റഷീദ് കൊല്ലം, അബ്ദുല്‍ ഗഫൂര്‍, സജ്ന സാക്കി തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button