AmericaCrimeGulfLatest NewsNewsPolitics

ഖത്തറിലെ യുഎസ് താവളത്തിന് ഇറാന്‍റെ മിസൈല്‍ ആക്രമണം: ലോകം ആശങ്കയില്‍

വാഷിങ്ടണ്‍: മധ്യപൂര്‍വേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. ഖത്തറിലെ പ്രശസ്തമായ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ ദോഹയിലുടനീളം കേട്ടതായി ജനങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ആറ് മിസൈലുകള്‍ താവളത്തിലേക്ക് പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്ന നിലയിലാണ് ഈ നീക്കം എന്ന് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൃത്യമായി ലക്ഷ്യം വെച്ച ആക്രമണമായിരുന്നുവെങ്കിലും, ഖത്തര്‍ അധികൃതരുടെ മുന്നൊരുക്കുകള്‍ കൊണ്ടും, അമേരിക്കന്‍ സൈനികര്‍ താവളം നേരത്തെ ഒഴിഞ്ഞതുകൊണ്ടും ആളപായം ഇല്ലാതെയായി. മിസൈലുകള്‍ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഖത്തര്‍ സ്ഥിരീകരിച്ചു.

സംഭവത്തെ തുടര്‍ന്ന് ഖത്തറില്‍ താല്‍ക്കാലികമായി എല്ലാ വിമാനത്താവളങ്ങളും അടയ്ക്കുകയും പൗരന്മാര്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്ന് യുഎസ് എംബസി മുന്നറിയിപ്പുനല്‍കുകയും ചെയ്തു.

ഇറാന്റെയും ഇസ്രയേലിന്റെയും ഇടയില്‍ നേരത്തെ തുടങ്ങിയ സംഘര്‍ഷം ഇപ്പോള്‍ അമേരിക്കയിലും വ്യാപിക്കുന്നത് ലോകതലത്തിലുള്ള ആശങ്ക വളര്‍ത്തുകയാണ്. ഇതേ സമയം, ഖത്തര്‍ അതിന്റെ മധ്യസ്ഥത്വം നിലനിര്‍ത്തുമെന്നും, പ്രശ്നം നയതന്ത്രതലത്തില്‍ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നുമാണ് അറിയിക്കുന്നത്.

ലോകം ഉറ്റുനോക്കുന്ന ഈ സംഭവങ്ങള്‍ കൂടുതല്‍ അപ്രതീക്ഷിത സാഹചര്യങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നത് വെറുതെ ആശങ്കയല്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button