AmericaHealthIndiaKeralaLatest NewsLifeStyleNews

വൃക്കമാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം ജൂലൈ 19ന്

കൊച്ചി : ആറാമത് വാർഷിക കിഡ്‌നി ട്രാൻസ്‌പ്ലാൻറ് അപ്‌ഡേറ്റ് – ഡിലൈറ്റ് 2025 (DELITE 2025) ജൂലൈ 19, 20 തീയതികളിൽ കൊച്ചി ഹോളിഡേ ഇന്നിൽ നടക്കും. വിപിഎസ് ലേക്‌ഷോർ ആശുപത്രിയും അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

വൃക്ക ട്രാൻസ്‌പ്ലാൻറ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും പ്രായോഗിക ഉൾക്കാഴ്ചകളും രണ്ടുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ചർച്ചചെയ്യും. രാജ്യത്തെ  പ്രധാന ട്രാൻസ്‌പ്ലാൻറ് കേന്ദ്രങ്ങളിൽ നിന്നുള്ള പ്രമുഖ വിദഗ്ധർ പങ്കെടുക്കും. ഇമ്മ്യൂണോസപ്രഷൻ മാനേജ്‌മെന്റ്, ശസ്ത്രക്രിയയിലെ വെല്ലുവിളികൾ, ഉയർന്ന അപകടസാധ്യതയുള്ള ട്രാൻസ്‌പ്ലാൻറ് കേസുകൾ കൈകാര്യം ചെയ്യൽ,  പീഡിയാട്രിക് ട്രാൻസ്‌പ്ലാൻറ് രോഗികൾക്കുള്ള പരിചരണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 

“വളരെ സങ്കീർണമായ വൃക്ക മാറ്റ ശസ്ത്രക്രിയ മേഖലയിൽ ദൈനം ദിനം പുതിയ മുന്നേറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് എല്ലാവരിലേക്കും എത്തിക്കേണ്ടത് പ്രധാനമാണ്. ഈ സമ്മേളനം അതിന് ഒരു വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു”, ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും വിപിഎസ് ലേക്‌ഷോർ നെഫ്രോളജി വിഭാഗം മേധാവിയുമായ ഡോ. എബി എബ്രഹാം പറഞ്ഞു. ഡോ . അർപ്പിത ചൗധരി, പ്രസിഡന്റ് ഐ എസ് ഒ ടി , മനീഷ് ബൽവാനി, സെക്രട്ടറി, ഐ എസ് ഒ ടി തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

Show More

Related Articles

Back to top button