AmericaBlogIndiaKeralaLatest NewsNewsPolitics

ന്യൂയോർക്കിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി

ന്യൂയോർക്ക് : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – യു.എസ്.എ കേരള ചാപ്റ്റർ (ട്രൈ സ്റ്റേറ്റ് ഘടകം) സംഘടിപ്പിച്ച 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാ ഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താനെ പ്രവാസി സമൂഹം സ്വീകരിച്ചു.

പ്രധാനപ്രഭാഷണത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ഓർമ്മിപ്പിച്ചു. ശിപായി ലഹള (Sepoy Mutiny) മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്ന വിവിധ സമരങ്ങളും പണിമുടക്കുകളും അദ്ദേഹം വിശദീകരിച്ചു. സ്വാതന്ത്ര്യം നേടിയെടുക്കാൻ ത്യാഗം, ഐക്യം, ധൈര്യം എന്നിവ ചേർന്നാണെന്ന് അദ്ദേഹം പറഞ്ഞു. “ഇന്നും ആ മൂല്യങ്ങളാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ശക്തി,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഗതസംസാരത്തിൽ പോൾ കറുകപ്പിള്ളിൽ, സ്വാതന്ത്ര്യം നേടിയെടുക്കാൻ മുൻപന്തിയിൽ നിന്ന മഹാന്മാരുടെ ത്യാഗങ്ങളെ ഓർമ്മിക്കുകയും പ്രവാസി സമൂഹവും അതേ ആത്മീയബന്ധത്തോടെ മാതൃഭൂമിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടതുണ്ടെന്നും പറഞ്ഞു. , ലീല മാരിയറ്റ് എന്നിവർ നൽകിയ സന്ദേശങ്ങളിലും, പ്രവാസികൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനായി പങ്ക് വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി.

കേരള രാഷ്ട്രീയത്തിൽ ദീർഘകാലമായി സജീവമായ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ എംപിയാണ്.

കെപിസിസി സെക്രട്ടറിയായും വക്താവായും പ്രവർത്തിച്ച അദ്ദേഹം, 2019-ൽ സി.പി.എം. നേതാവായ കെ.പി. സതീശ് ചന്ദ്രനെ 40,438 വോട്ടിന് പരാജയപ്പെടുത്തി ലോക്സഭയിൽ പ്രവേശിച്ചു. 2024-ൽ വീണ്ടും മത്സരിച്ചപ്പോൾ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്ററെ 1,01,523 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വിജയിച്ചു. പൊതുസംവാദങ്ങളിലും ടെലിവിഷൻ ചർച്ചകളിലും മൂർച്ചയുള്ള പ്രതികരണങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാനാ ആസാദ്, ബി.ആർ. അംബേദ്‌കർ എന്നിവർ അടക്കമുള്ള മഹാന്മാരുടെ ത്യാഗത്തെ ഓർമ്മിച്ചുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.

Show More

Related Articles

Back to top button