Latest NewsNews

43 വർഷം ജയിൽവാസം പിന്നീട് കൊലപാതകക്കുറ്റം റദ്ദാക്കി മോചനം

ചില്ലിക്കോത്ത്, മിസോറി.: 43 വർഷത്തെ ജീവപര്യന്തം തടവ് അനുഭവിച്ച ശേഷം കൊലപാതകക്കുറ്റം റദ്ദാക്കി വെള്ളിയാഴ്ച മോചിപ്പിച്ചു.യുഎസിൽ അറിയപ്പെടുന്ന ഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കിയ സ്ത്രീയായിരുന്നു ഹെമ്മെ.1980-ൽ മിസോറിയിലെ സെൻ്റ് ജോസഫിൽ ലൈബ്രറി വർക്കർ പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ചില്ലിക്കോത്ത് കറക്ഷണൽ സെൻ്ററിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഹെമ്മെ.””യഥാർത്ഥ നിരപരാധിത്വത്തിൻ്റെ” “വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ” ഹെമ്മെയുടെ അഭിഭാഷകർ സ്ഥാപിച്ചിട്ടുണ്ടെന്ന് ജൂൺ 14-ന് ജഡ്ജി ആദ്യം വിധിച്ചു.

എന്നാൽ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ ആൻഡ്രൂ ബെയ്‌ലി കോടതിയിൽ അവരുടെ മോചനത്തിനെതിരെ പോരാടി.”തെളിവുകളുടെ ആകെത്തുക യഥാർത്ഥ നിരപരാധിത്വത്തിൻ്റെ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നു” എന്ന് ജൂൺ 14-ന് ഹോർസ്മാൻ വിധിച്ചു. കേസ് പുനഃപരിശോധിക്കുന്നത് തുടരുന്നതിനിടയിൽ ഹെമ്മെ വെറുതെ വിടണമെന്ന് ഒരു സംസ്ഥാന അപ്പീൽ കോടതി ജൂലൈ 8 ന് വിധിച്ചു. അടുത്ത ദിവസം, ജൂലൈ 9 ന്, ഹോർസ്മാൻ ഹെമ്മെ അവരുടെ സഹോദരിയോടൊപ്പം വീട്ടിലേക്ക് പോകാൻ വിടണമെന്ന് വിധിച്ചു.

കീഴ്‌ക്കോടതി വിധികൾ റദ്ദാക്കാൻ മിസോറി സുപ്രീം കോടതി വ്യാഴാഴ്ച വിസമ്മതിച്ചു,പിനീട് മോചിപ്പിക്കാനും അവളുടെ സഹോദരിയുടെയും അളിയൻ്റെയും കൂടെ പാർപ്പിക്കാനും അനുവദിക്കുകയായിരുന്നുമോചിതയായതിന് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ഹെമ്മെ വിസമ്മതിച്ചു. വൃക്ക തകരാറിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും അടുത്തിടെ പാലിയേറ്റീവ് കെയറിലേക്ക് മാറുകയും ചെയ്ത പിതാവിൻ്റെ അരികിലേക്കാണ് താൻ പോകുന്നതെന്ന് അവർ പറഞ്ഞു

-പി പി ചെറിയാൻ

Show More

Related Articles

Back to top button