AmericaLatest NewsNewsOther CountriesPolitics

എച്ച്1ബി വിസ ഫീസ് വർധന; ടിക്കറ്റ് നിരക്ക് കുതിച്ചുയർന്ന് പ്രവാസികൾ പരിഭ്രാന്തിയിൽ

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുമാനമായ എച്ച്1ബി വിസ ഫീസ് വർധന ഇന്ത്യൻ പ്രവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായി. വിസയ്ക്കായി ഇനി മുതൽ കമ്പനികൾ അടയ്ക്കേണ്ട ഫീസ് 100,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ആയി ഉയർത്തിയതോടെ, നാട്ടിലുള്ള ജീവനക്കാരോട് അടിയന്തരമായി അമേരിക്കയിലേക്ക് മടങ്ങാൻ ഐടി കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വാർത്ത പുറത്തുവന്നതോടെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. ഡൽഹി–ന്യൂയോർക്ക് റൂട്ടിൽ 37,000 രൂപ മാത്രം ആയിരുന്ന നിരക്ക് ഒറ്റയടിക്ക് 70,000 മുതൽ 80,000 രൂപ വരെ ഉയർന്നു. എച്ച്1ബി വിസക്കാർ അവധിക്കാല യാത്രകൾ ഉപേക്ഷിച്ച് അടിയന്തരമായി മടങ്ങാൻ ശ്രമിച്ചതോടെ വിമാനത്താവളങ്ങളിൽ തിരക്ക് കൂടി. ദുർഗാപൂജ ആഘോഷത്തിനായി നാട്ടിലെത്തിയ പലരും പദ്ധതികൾ റദ്ദാക്കി യുഎസിലേക്കുള്ള യാത്രയ്ക്കായി ശ്രമിച്ചതോടെ നിരവധി വിമാനങ്ങൾ വൈകിപ്പോയി. സാൻഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെടാനിരുന്ന എമിറേറ്റ്സ് വിമാനം മണിക്കൂറുകളോളം താമസിച്ചതായും ദുബായിലടക്കമുള്ള ട്രാൻസിറ്റ് വിമാനത്താവളങ്ങളിലും സമാനമായ സാഹചര്യം ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യക്കാർക്കാണ് പുതിയ നിയമത്തിന്റെ ഏറ്റവും വലിയ തിരിച്ചടി, കാരണം എച്ച്1ബി വിസയുള്ളവരിൽ ഏകദേശം എഴുപത് ശതമാനവും ഇന്ത്യക്കാരാണ്. ട്രംപ് ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നീക്കം ഇന്ത്യൻ ടെക് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Show More

Related Articles

Back to top button