AmericaAssociationsFeaturedLatest NewsNews

“ഫൊക്കാനയുടെ പ്രസിഡന്റ്‌ സ്ഥാനം ഇനി സജിമോന്‍ ആന്റണിക്ക്; ഡ്രീം ടീം വിജയത്തിന്റെ തിളക്കത്തില്‍”

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിൽ സജിമോൻ ആന്റണിയുടെ ഡ്രീം ടീം വാശിയേറിയ പോരാട്ടത്തിനൊടുവിൽ വിജയം കരസ്ഥമാക്കി. ഡ്രീം ടീമിലെ എല്ലാ അംഗങ്ങളും വിജയിച്ചു.

285 വോട്ടുകൾ നേടി സജിമോൻ ആന്റണി പ്രസിഡന്റ് സ്ഥാനം നേടിയപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയ ഫൊക്കാന സെക്രട്ടറി ഡോ. കലാശാഹിക്ക് 162 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ലീലാമരേട്ടിന് 104 വോട്ടുകളും ലഭിച്ചു.

ഡ്രീം ടീമിന്റെ വിജയികളും വോട്ടുകളും

  • ജനറൽ സെക്രട്ടറി: ശ്രീകുമാർ ഉണ്ണിത്താൻ (340 വോട്ടുകൾ)
  • ട്രഷറർ: ജോയി ചാക്കപ്പൻ (339 വോട്ടുകൾ)
  • എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: പ്രവീൺ തോമസ് (303 വോട്ടുകൾ)
  • വൈസ് പ്രസിഡന്റ്: വിപിൻ രാജ് (369 വോട്ടുകൾ)
  • അസോസിയേറ്റ് സെക്രട്ടറി: മനോജ് ഇടമന (315 വോട്ടുകൾ)
  • അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി: അപ്പുക്കുട്ടൻ പിള്ള (331 വോട്ടുകൾ)
  • അസോസിയേറ്റ് ട്രഷറർ: ജോൺ കല്ലോലിക്കൽ (317 വോട്ടുകൾ)
  • അഡീഷണൽ അസോസിയേറ്റ് ട്രഷറർ: മിലി ഫിലിപ്പ് (306 വോട്ടുകൾ)
  • വിമൺസ് ഫോറം ചെയർ: രേവതി പിള്ള (330 വോട്ടുകൾ)
  • ബോർഡ് ഓഫ് ട്രസ്റ്റീസ്: ബിജു ജോൺ (304 വോട്ടുകൾ), സതീശൻ നായർ (270 വോട്ടുകൾ)

ആർക്കെല്ലാം എത്ര വോട്ട് കിട്ടി?

  • ജനറൽ സെക്രട്ടറി:
  • ശ്രീകുമാർ ഉണ്ണിത്താൻ – 340
  • ജോർജ് പണിക്കർ – 204
  • ട്രഷറർ:
  • ജോയി ചാക്കപ്പൻ – 339
  • രാജൻ സാമുവൽ – 196
  • എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്:
  • പ്രവീൺ തോമസ് – 303
  • ഷാജു സാം – 236
  • വൈസ് പ്രസിഡന്റ്:
  • വിപിൻ രാജ് – 369
  • റോയ് ജോർജ് – 174
  • അസോസിയേറ്റ് സെക്രട്ടറി:
  • മനോജ് ഇടമന – 315
  • ബിജു ജോസ് – 222
  • അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി:
  • അപ്പുക്കുട്ടൻ പിള്ള – 331
  • അജു ഉമ്മൻ – 212
  • അസോസിയേറ്റ് ട്രഷറർ:
  • ജോൺ കല്ലോലിക്കൽ – 317
  • സന്തോഷ് ഐപ്പ് – 222
  • അഡീഷണൽ അസോസിയേറ്റ് ട്രഷറർ:
  • മില്ലി ഫിലിപ്പ് – 306
  • ദേവസ്സി പാലട്ടി – 236
  • വുമൺ ഫോറം ചെയർപേഴ്സൺ:
  • രേവതി പിള്ള – 330
  • നിഷ എറിക് – 210
  • ബോർഡ് ഓഫ് ട്രസ്റ്റീസ്:
  • ബിജു ജോൺ – 304
  • സതീശൻ നായർ – 270
  • ജേക്കബ് ഈപ്പൻ – 221
  • അലക്സ് എബ്രഹാം – 217

രാവിലെ 10 മണിമുതൽ വൈകീട്ട് 3 മണിവരെ വാഷിംഗ്ടൺ ഡിസിയിലെ കൺവെൻഷൻ നഗരിയിൽ നടന്ന വോട്ടെടുപ്പിന് ശേഷം വൈകിട്ട് 5.45 ഓടെയാണ് ഫലം പ്രഖ്യാപിച്ചത്. 688 പേർക്ക് വോട്ടുണ്ടായിരുന്നത്. ഇതിൽ 557 പേർ വോട്ട് രേഖപ്പെടുത്തി.

Show More

Related Articles

Back to top button