ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ കേരളാ ചാപ്റ്ററുകളുടെ ‘മീറ്റ് & ഗ്രീറ്റ്’ വിജയകരമായി നടന്നു

കോംഗേഴ്സ് (ന്യൂയോർക്ക്): ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ കേരളാ ചാപ്റ്ററുകൾ (ന്യൂയോർക്ക്, ന്യൂജേഴ്സി, റോക്‌ലാൻഡ്) സംയുക്തമായി സംഘടിപ്പിച്ച ‘മീറ്റ് & ഗ്രീറ്റ്’ പരിപാടി ഒക്ടോബർ 12-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 വരെ കോംഗേഴ്സിലെ ദി ഗ്ലോബൽ സെന്ററിൽ (331 US-9W Ste 101, Congers, NY 10920) വിജയകരമായി നടന്നു.






പ്രമുഖ പാർലമെന്റ് അംഗങ്ങളായ എൻ. കെ. പ്രേമചന്ദ്രൻ എം.പി., വി. കെ. ശ്രീകണ്ഠൻ എം.പി., പ്രൊഫ. കെ. എ. തുളസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവാസി സമൂഹവുമായി നേരിട്ടുള്ള ആശയവിനിമയത്തിനും കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ സംഗമം സംഘടിപ്പിച്ചത്.

പ്രവാസി കോൺഗ്രസ് പ്രവർത്തകരും സമൂഹത്തിലെ പ്രമുഖരും വലിയ തോതിൽ പങ്കെടുത്ത ഈ സംഗമം ആശയവിനിമയത്തിനും ഏകതാഭാവനയുടെയും വേദിയായി. പരിപാടിയുടെ വിജയത്തിനായി കേരള ടൈംസ് മാനേജിംഗ് ഡയറക്ടറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ശ്രീ. പോള്‍ കറുകപ്പിള്ളില്‍, ജോർജ് ഏബ്രഹാം, ലീല മറേറ്റ്, ജോസഫ് ഇടിക്കുള, നോവാ ജോർജ്, ഷൈമി ജേക്കബ്, ജെയിംസ് ജോർജ്, ജോസ് ചരമൂട് എന്നിവർ നേതൃത്വം നൽകി.

പരിപാടിയെ വിജയകരമാക്കുന്നതിൽ പങ്കെടുത്ത എല്ലാ സംഘാടകരെയും പങ്കാളികളെയും ഭാരവാഹികൾ അഭിനന്ദിച്ചു.













