KeralaLatest News

സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു; പവന് ₹2,480യുടെ ഇടിവ്


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഗണ്യമായ കുറവ്. പവന് ₹2,480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില ₹93,280 രൂപയായി. ഗ്രാമിന് ₹310 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ സ്വർണവില ഉയർന്നതായിരുന്നെങ്കിലും പിന്നീട് കുത്തനെ താഴുകയായിരുന്നു. രാവിലെ പവന് ₹1,520 രൂപ വർധിച്ച് സ്വർണവില ₹97,360 എന്ന സർവകാല റെക്കോർഡിലെത്തിയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം വില പെട്ടെന്ന് താഴ്ന്ന് ₹95,760 രൂപയായതോടെ വിപണിയിൽ വലിയ മാറ്റം അനുഭവപ്പെട്ടു.

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയുടെ കുതിപ്പ് തുടരുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചതും ഡോളറിന്റെ വിനിമയ നിരക്കിലെ വ്യതിയാനവുമാണ് വിലയിൽ ഉണ്ടായ അനിശ്ചിതത്വത്തിന് പ്രധാന കാരണങ്ങളെന്ന് വ്യാപാരികൾ പറയുന്നു.

Show More

Related Articles

Back to top button