AmericaKeralaLatest NewsNewsPolitics

ഡാലസിൽ ലാന കൺവൻഷനിൽ കേരളപ്പിറവി ആഘോഷം; സുനിൽ പി. ഇളയിടം മുഖ്യാതിഥിയാകും

ഡാലസ് : നോർത്ത് അമേരിക്കയിലെ മലയാള സാഹിത്യപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക)യുടെ 14-ാമത് ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു. ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിങ്ങിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി – തെക്കേമുറി നഗർ) കൺവൻഷൻ നടക്കുന്നത്.

നവംബർ 1-ന് വൈകുന്നേരം 6 മണി മുതൽ നടക്കുന്ന കേരളപ്പിറവി ദിനാഘോഷത്തിന്റെ മുഖ്യാതിഥി പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരൻ സുനിൽ പി. ഇളയിടമാണ്. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനുമായ ഡോ. എം. വി. പിള്ള (ഡാലസ്)യും നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ)യും പ്രധാന അതിഥികളായി പങ്കെടുക്കും.

സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയും കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നോർത്ത് അമേരിക്കയിലുടനീളമുള്ള എല്ലാ മലയാള സാഹിത്യപ്രേമികളെയും കുടുംബസമേതം ഈ ആഘോഷത്തിൽ പങ്കുചേരണമെന്ന് കേരള ലിറ്റററി സൊസൈറ്റി ഡാലസ് അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഷാജു ജോൺ (കൺവൻഷൻ കമ്മിറ്റി ചെയർ) – 469 274 6501, സാമുവൽ യോഹന്നാൻ (കൺവൻഷൻ കമ്മിറ്റി കൺവീനർ) – 214 435 0124.

Show More

Related Articles

Back to top button