AmericaLatest NewsNewsOther CountriesPolitics

“ചൈനീസ് പ്രസിഡന്റിന് ഭവിഷ്യത്തുകൾ അറിയാം, രഹസ്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല”: ട്രംപ്

വാഷിങ്ടൺ : ഫെഡറൽ ഷട്ട്ഡൗണിനുള്ള പൂർണ ഉത്തരവാദിത്വം ഡെമോക്രാറ്റുകൾക്കാണെന്നാരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഒരു അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രതികരണം നടത്തിയത്. പ്രശ്നം പരിഹരിക്കുന്നതിനായി വോട്ടെടുപ്പ് നടക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, പ്രതിപക്ഷം ഇതിൽ വഴങ്ങേണ്ടി വരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണിയെയും റെക്കോർഡ് ഉയരത്തിലെത്തിക്കാൻ താൻ ഏർപ്പെടുത്തിയ താരിഫുകൾ പ്രധാന പങ്ക് വഹിച്ചുവെന്ന് ട്രംപ് പറഞ്ഞു. ഈ താരിഫുകൾ അസാധുവാക്കിയാൽ രാജ്യത്തിന്റെ സാമ്പത്തിക നില തകരുമെന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.

അനധികൃത കുടിയേറ്റക്കാർക്കെതിരായ ഇമിഗ്രേഷൻ റെയ്ഡുകൾ ആവശ്യമായ രീതിയിൽ മുന്നോട്ടുപോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, നിയമവിരുദ്ധമായി രാജ്യത്ത് എത്തിയവർ പുറത്തുപോകണമെന്ന നിലപാട് ആവർത്തിച്ചു.

തായ്‌വാൻ വിഷയത്തിൽ ചൈന സൈനികമായി നീങ്ങിയാൽ അമേരിക്കൻ സൈന്യം ഇടപെടുമോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകാൻ വിസമ്മതിച്ചു. “രഹസ്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല; ചൈനീസ് പ്രസിഡന്റിന് ഭവിഷ്യത്തുകൾ അറിയാം,” എന്നായിരുന്നു ട്രംപിന്റെ മറുപടി.

Show More

Related Articles

Back to top button