ഡബ്ല്യുഎംസി അമേരിക്ക റീജന്റെ ടാക്സ് സെമിനാർ ഇന്ന്

ന്യൂജഴ്‌സി ∙ ഡബ്ല്യുഎംസി അമേരിക്ക റീജന്റെ ആഭിമുഖ്യത്തിൽ പി. ടി. തോമസ് നയിക്കുന്ന ഓൺലൈൻ ടാക്സ് സെമിനാർ ഇന്ന് (ഡിസംബർ 4) രാത്രി എട്ട് മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നു. ‘ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ടാക്സ് ആക്ട്’ എന്ന വിഷയത്തിൽ നടത്തുന്ന ഈ സെമിനാറിൽ പുതിയ ടാക്സ് നിയമങ്ങളെയും ഡിഡക്ഷനുകളെയും ക്രെഡിറ്റുകളെയും കുറിച്ച് വിശദമായി അവതരിപ്പിക്കും. പങ്കെടുക്കുന്നവർക്ക് ചോദ്യോത്തരത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി ഡബ്ല്യുഎംസി അമേരിക്ക റീജൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി എമി ഉമ്മച്ചൻ, ട്രഷറർ ബാബു ചാക്കോ, അഡ്മിൻ വൈസ് പ്രസിഡന്റ് സക്കറിയ മത്തായി എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ഫോറം പ്രതിനിധികളും നേതൃത്വം നൽകുന്നു.
സെമിനാറിന് ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറൽ സെക്രട്ടറി മൂസ കോയ, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ജോണി കുരുവിള, ട്രഷറർ തോമസ് ചെല്ലേത് എന്നിവർ ആശംസകൾ അറിയിച്ചു. ഡബ്ല്യുഎംസി അമേരിക്ക റീജൻ വനിതാ ഫോറം സെക്രട്ടറി ഡോ. ചാരി വണ്ടന്നൂർ എംസി ചുമതല വഹിച്ചു. പ്രവാസി സമൂഹത്തിന് വേണ്ടിയുള്ള വിജ്ഞാനപരിപാടികൾ സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി വ്യക്തമാക്കി.




