സുതാര്യ സേവനത്തിന് അംഗീകാരം: ഡോ. എസ്. അഹമ്മദിന് ‘മനുഷ്യാവകാശ പ്രവാസി മിത്ര’ അവാർഡ്

തിരുവനന്തപുരം : ന്യൂദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ ഫെഡറേഷൻ ഈ വർഷത്തെ മനുഷ്യാവകാശ പ്രവാസി മിത്ര അവാർഡ് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും പ്രവാസി സമൂഹത്തിനൊരു ശക്തമായ സഹയാത്രികനുമായ ഡോ. എസ്. അഹമ്മദിന് നല്കാൻ തീരുമാനിച്ചു.
സാമൂഹ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ടിലേറെ നീണ്ട പ്രവർത്തനങ്ങളിൽ അദ്ദേഹം കാട്ടിയ തെളിമയും മനുഷ്യാവകാശ ഇടപെടലുകളിൽ പാലിച്ച ഉത്തരവാദിത്തവും മാനിച്ചാണ് ഫെഡറേഷൻ ഈ അംഗീകാരം പ്രഖ്യാപിച്ചത്.
ലോക മനുഷ്യാവകാശ ദിനമായ ഈ മാസം 20-ാം തീയതി കോഴിക്കോട് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് അവാർഡ് നല്കുക. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ മെമ്പർ കെ. ബൈജുനാഥ് അവാർഡ് സമ്മാനിക്കും.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി. സി. അച്ചൻകുഞ്ഞ് യോഗത്തിന് നേതൃത്വം വഹിക്കും. ജസ്റ്റിസ് കെ. പി. ബാലചന്ദ്രൻ, അഡ്വ. ടി. ആസിഫ് അലി എന്നിവർ അതിഥികളായി പങ്കെടുക്കും.




