AmericaKeralaLatest NewsNews

‘വായനക്കാരുടെ കണ്ണിലൂടെ എഴുത്തുകാർ’: ഐ.എ.പി.സി ആൽബെർട്ട ചാപ്റ്റർ സെമിനാർ ശ്രദ്ധേയമായി

കാൽഗറി : ഇന്ത്യ അമേരിക്കൻ പ്രസ് ക്ലബ് (ഐ.എ.പി.സി) ആൽബെർട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘വായനക്കാർ എഴുത്തുകാരെ എങ്ങനെ കാണുന്നു’ (How Readers See Writers) എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ചിന്തകനുമായ പ്രഫ. ഡോ. യു. നന്ദകുമാർ സെമിനാർ നയിച്ചു.

1891-ൽ പ്രസിദ്ധീകരിച്ച സി.വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ മുതൽ 2024-ൽ പുറത്തിറങ്ങിയ റിച്ചർഡ് പവേഴ്സിന്റെ ‘പ്ലേ ഗ്രൗണ്ട്’ വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ സാഹിത്യസൃഷ്ടികളെ ഉദാഹരണങ്ങളാക്കി പ്രഫ. നന്ദകുമാർ നടത്തിയ അവതരണം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ബന്ധം കാലാനുസൃതമായി എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് വിശദീകരിച്ച സെമിനാർ പങ്കെടുത്തവർക്കിടയിൽ ശ്രദ്ധേയമായി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഖ്യ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ച അനുഭവമുള്ള പ്രഫ. ഡോ. യു. നന്ദകുമാറിനെ ചാപ്റ്റർ പ്രസിഡന്റ് ഡോ. സിനി ജോൺ സദസ്സിന് പരിചയപ്പെടുത്തി. സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും നോബിൾ അഗസ്റ്റിൻ നന്ദി അറിയിച്ചു.

Show More

Related Articles

Back to top button