കൊച്ചി: രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രവും ശിവഗിരി മഠവും ചേർന്ന് സംഘടിപ്പിച്ച ഗാന്ധി–ഗുരു സമാഗമ ശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്കാരം വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ കരൾമാറ്റ ശസ്ത്രക്രിയ വിദഗ്ധനും സീനിയർ കൺസൾട്ടന്റുമായ ഡോ. ഫദ്ല് എച്ച്. വീരാന്‍കുട്ടി ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പുരസ്കാരം സമ്മാനിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മികച്ച വിജയനിരക്ക് നേടിയതാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.












































