KeralaLatest News

മാജിക് അക്കാദമിയില്‍ പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പൂജപ്പുര മാജിക് അക്കാദമിയില്‍ ആരംഭിക്കുന്ന പബ്ലിക് സ്പീക്കിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന കോഴ്‌സില്‍ സഭകമ്പമില്ലാതെ ആത്മവിശ്വാസത്താടെ വേദികളില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുവാനുള്ള വിദഗ്ദ്ധമായ പരിശീലനമാണ് നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം.    ഗോപിനാഥ് മുതുകാടിനോടൊപ്പം സൈക്കോളജിസ്റ്റ് ആന്റോ മൈക്കിള്‍, പബ്ലിക് സ്പീക്കിംഗ് കോച്ച് ഡോ.രഞ്ജു ജോസഫ്, കോര്‍പ്പറേറ്റ് ട്രയിനര്‍ സതീഷ് സുകുമാരന്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.  ആകര്‍ഷകമായ പ്രസംഗങ്ങള്‍ രൂപപ്പെടുത്തല്‍, ശരീരഭാഷ, ശബ്ദപ്രയോഗ സങ്കേതങ്ങള്‍, ചോദ്യോത്തര വേളകള്‍ കൈകാര്യം ചെയ്യല്‍, സ്റ്റേജ് ഭയം അതിജീവിക്കല്‍, പ്രേരണാത്മകമായ കഥാകഥനം എന്നിവ കോഴ്‌സിന്റെ ഭാഗമായി പരിശീലിപ്പിക്കും.  തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8848080166 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Show More

Related Articles

Back to top button