AmericaLatest News

ടെക്സസിൽ പുകയില രൂപത്തിലുള്ള ഹെംപ് ഉൽപ്പന്നങ്ങൾക്ക് നിരോധനം; പുതിയ നിയമം മാർച്ച് 31 മുതൽ

ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് പുകയ്ക്കാവുന്ന തരത്തിലുള്ള (Smokeable) ഹെംപ് ഉൽപ്പന്നങ്ങൾക്ക് മാർച്ച് 31 മുതൽ നിരോധനം ഏർപ്പെടുത്തുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഹെംപ് പൂവുകൾ (Hemp flowers), പ്രീ-റോൾഡ് ജോയിന്റുകൾ എന്നിവ വിൽക്കാൻ അനുവാദമുണ്ടാകില്ല.

പുകയ്ക്കാവുന്ന ഉൽപ്പന്നങ്ങൾ നിരോധിച്ചെങ്കിലും, ലഹരി കുറഞ്ഞ എഡിബിൾസ് (ഭക്ഷ്യവസ്തുക്കൾ), പാനീയങ്ങൾ എന്നിവയുടെ വിൽപ്പന തുടരാം.

നിർമ്മാതാക്കളുടെ ലൈസൻസ് ഫീസ് 258 ഡോളറിൽ നിന്ന് 10,000 ഡോളറായും, റീട്ടെയിൽ രജിസ്ട്രേഷൻ ഫീസ് 155 ഡോളറിൽ നിന്ന് 5,000 ഡോളറായും കുത്തനെ ഉയർത്തി.

ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി നിജപ്പെടുത്തി.

ഉൽപ്പന്നങ്ങളിലെ ടി.എച്ച്.സി (THC) അളവ് 0.3 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് കർശന വ്യവസ്ഥയുണ്ട്.

കുട്ടികൾക്കിടയിൽ ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂടുന്നു എന്ന ആശങ്കയെത്തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. എന്നാൽ, ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചത് ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുമെന്നും പകുതിയോളം കടകൾ പൂട്ടേണ്ടി വരുമെന്നും വ്യാപാരി സംഘടനകൾ ആരോപിക്കുന്നു.

പുതിയ നിയമം നിലവിൽ വരുന്നതോടെ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള തിരക്കിലാണ് വ്യാപാരികൾ. ഉപഭോക്താക്കൾ കൈവശം വെക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിലവിൽ ക്രിമിനൽ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പി പി ചെറിയാൻ

Show More

Related Articles

Back to top button