Latest NewsOther Countries

ഈജിപ്തിൽ പാമ്പ് പിടുത്തക്കാരന്റെ പ്രദർശനത്തിനിടെ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു.

ഹുർഘദ: ഈജിപ്തിലെ ഹുർഘദയിൽ  വെച്ച് നടന്ന ഒരു പാമ്പ് പ്രദർശനത്തിനിടെ 57 വയസ്സുകാരനായ ജർമ്മൻ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു. പാമ്പ് പിടുത്തക്കാരൻ മൂർഖൻ പാമ്പിനെ ടൂറിസ്റ്റിന്റെ പാന്റിനുള്ളിലേക്ക് കടത്തിവിട്ടതാണ് അപകടത്തിന് കാരണമായത്.

ഏപ്രിൽ ആദ്യവാരം ഒരു ഹോട്ടലിൽ വെച്ച് നടന്ന പ്രദർശനത്തിനിടെയാണ് സംഭവം. ജർമ്മനിയിലെ ബവേറിയയിൽ നിന്നുള്ള 57 വയസ്സുകാരൻ. അദ്ദേഹം കുടുംബത്തോടൊപ്പമാണ് വിനോദയാത്രയ്ക്ക് എത്തിയത്.

പ്രദർശനത്തിന്റെ ഭാഗമായി പാമ്പ് പിടുത്തക്കാരൻ ടൂറിസ്റ്റിന്റെ കാലിലൂടെ പാമ്പിനെ പാന്റിനുള്ളിലേക്ക് ഇഴഞ്ഞു കയറാൻ അനുവദിച്ചു. ഇതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു.

കടിയേറ്റ ഉടനെ വിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയും ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജർമ്മനിയിലെ മെമിംഗൻ  പോലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ ടോക്സിക്കോളജി പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് അധികൃതർ. ഹുർഘദയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുൻപും സ്രാവുകളുടെ ആക്രമണവും സബ്മറൈൻ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പി പി ചെറിയാൻ

Show More

Related Articles

Back to top button