CanadaCrimeGlobalLatest NewsNewsPolitics

കാനഡയിൽ ബൈബിൾ പ്രഭാഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ  ശക്തമായ പ്രതിഷേധം.

കാനഡ: കാനഡയിൽ ബൈബിൾ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾക്കും വിശ്വാസപ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന വിവാദമായ ‘ബിൽ സി-9’  നെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം. മെയ് 1-ന് നടന്ന പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടേതുൾപ്പെടെ 44-ഓളം ലിബറൽ എം.പിമാരുടെ ഓഫീസുകൾക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വവർഗരതിയുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങൾ ഉദ്ധരിക്കുന്നത് ‘വെറുപ്പ് ഉളവാക്കുന്ന പ്രസംഗം എന്ന നിലയിൽ ക്രിമിനൽ കുറ്റമാക്കാൻ ഈ ബില്ല് നിർദ്ദേശിക്കുന്നു.

‘ക്യാമ്പയിൻ ലൈഫ് കോളിഷൻ’  സംഘടിപ്പിച്ച പ്രതിഷേധം കാനഡയിലെ ഒൻപത് പ്രവിശ്യകളിലും നടന്നു.

മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നതിനെ ഈ നിയമം തടയുമെന്നും, പോലീസിന് അനാവശ്യ അധികാരം നൽകുമെന്നും ഭരണഘടനാ വിദഗ്ധരും സഭാ നേതാക്കളും മുന്നറിയിപ്പ് നൽകുന്നു.

ഹൗസ് ഓഫ് കോമൺസിൽ പാസ്സായ ബില്ലിനെതിരെ കൺസർവേറ്റീവ്, എൻ.ഡി.പി, ഗ്രീൻ പാർട്ടികൾ ഒന്നിച്ച് വോട്ട് ചെയ്തിരുന്നു. നിലവിൽ ബില്ല് സെനറ്റിന്റെ പരിഗണനയിലാണ്.

മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും, ബില്ലിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button