AmericaAssociationsLatest NewsNews

നിധിൻ ജോസഫിനെ ഫോക്കാന ഓഡിറ്റർ ആയി തെരഞ്ഞെടുത്തു.

ന്യൂ യോർക്ക് : പ്രമുഖ സംഘടനാ പ്രവർത്തകനും , കനേഡിയൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകർന്ന യുവ തലമുറയുടെ പ്രതിനിധിയും ആയ നിധിൻ ജോസഫിനെ 2024-2026 വർഷത്തെ ഫോക്കാന ഓഡിറ്റർ ആയി തെരഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. നാഷണൽ കമ്മിറ്റിയിൽ നിധിന്റെ അപ്പോയ്‌മെന്റ് അവതരിപ്പിക്കുകയും അപ്പ്രൂവ് ചെയ്യുകയും ഉണ്ടായി.

മികച്ച പ്രസംഗികൻ മത-സാംസ്‌കാരിക -രാഷ്ട്രീയ പ്രവർത്തകൻ ,സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് കാനഡക്കാരുടെ അഭിമാനമായ നിധിൻ ജോസഫ് .

ലണ്ടൺ ഒന്റാരിയ മലയാളീ അസോസിയേഷൻ(LOMA) എക്‌സിക്യൂട്ടീവ് അംഗമായിട്ട് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച നിധിൻ ജോസഫ് നിലവിൽ ലണ്ടൺ ഒന്റാരിയ മലയാളീ അസോസിയേഷന്റെ സെക്രട്ടറി ആയി സേവനം ചെയ്യുന്നു. കാനഡയുടെ വിവിധ സാമൂഹ്യ– സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തികൂടിയായ അദ്ദേഹം ഏവർക്കും പ്രിയങ്കരൻ ആണ് . ഒരു തികഞ്ഞ സ്‌പോര്‍ട്‌സ് പ്രേമി കൂടിയാണ് നിധിൻ .

സ്കൂളിൽ പഠിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ആരാധകനായിരുന്ന നിധിൻ കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ(KSU) ജില്ലാ സെക്രട്ടറി ആയും ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ആയും പ്രവർത്തിച്ചതിന് ശേഷമാണ് കാനഡയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസിന്റെ കടുത്ത ആരാധകനായ നിധിൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ പല നേതാക്കന്മാരുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നു .

ചങ്ങനാശേരി അതിരൂപത യുവജനപ്രെസ്ഥാനതിന്റെ(KCYM) അതിരൂപത പ്രസിഡന്റ് ആയും വക്തിമുദ്ര പതിപ്പിച്ച വക്തിത്വമാണ്, കാനഡയിലെ ലണ്ടൺ ഒന്റാരിയ സെന്റ് മേരീസ് സിറോ മലബാർ പള്ളിയിലെ ട്രഷർ ആയും സേവനം ചെയ്തിട്ടുണ്ട്. കോട്ടയം അതിരമ്പുഴ സ്വദേശിയായ നിധിൻ ഭാര്യ മേരി തോമസ് കുട്ടികൾ ഇസബെൽ എൽസ നിധിൻ , മിഖായൽ നിധിൻ എന്നിവരോടൊപ്പം ഒന്റാരിയായിൽ ആണ് താമസം .

ഓഡിറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട നിധിൻ ജോസഫിനെ പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ജോയി ചക്കപ്പൻ , എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള എന്നിവർ അഭിനന്ദിച്ചു .

ശ്രീകുമാർ ഉണ്ണിത്താൻ

Show More

Related Articles

Back to top button