AmericaGlobalNewsOther Countries

ഗാസയിലെ അഭയാർഥി സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണം: ആഗോളതലത്തിൽ വ്യാപക വിമർശനം

വാഷിങ്ടൺ: ഗാസയിലെ ഒരു അഭയാർഥി സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ആഗോളതലത്തിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. ഇവിടുത്തെ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ ഗാസയിലെ സ്കൂളിൽ നടന്ന ആക്രമണം സംബന്ധിച്ച് വീക്ഷണങ്ങൾ പങ്കുവെച്ചു.

“ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സമാഹരിക്കാൻ ഇസ്രായേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്” വൈറ്റ് ഹൗസ് അറിയിച്ചു. യു.എസ്. വൈസ് പ്രസിഡന്റും, പ്രസിഡന്റ് സ്ഥാനാർഥിയുമായ കമലാ ഹാരിസും ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, യുറോപ്യൻ യൂണിയൻ, ബ്രിട്ടൻ, തുർക്കി, അറബ് രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേലിന്റെ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ഗാസിലെ പലസ്തീനികളുടെ അഭയാർഥി സ്കൂളിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഗസയിൽ നിന്നുള്ള ചിത്രങ്ങൾ ഞെട്ടലുണ്ടാക്കുന്നവയാണ് എന്നും യുറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

Show More

Related Articles

Back to top button