ഡോവര്‍(ന്യൂജഴ്സി): പരി. കാതോലിക്കാ ബാവയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ വിശുദ്ധ മര്‍ത്തോമാ ശ്ലീഹായുടെ പെരുനാള് ജൂലൈ 10, 11(വെളളി, ശനി) തീയതികളില്‍. രജത ജൂബിലി ആഘോഷ പരിപാടികള്‍ സഭാ തലവന്‍ പരി. ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ ജൂണ്‍ 1 ന് ഉദ്ഘാടനം ചെയ്തിരുന്നു.
പുതുപ്പളളി സെന്റ് ഗ്രിഗോറിയോസ് ഡയാലിസിസ് സെന്ററിന് ഒരു ഡയാലിസിസ് മെഷീന് വാങ്ങുന്നതിനുള തുക സെന്റര്‍ ഡയറക്ടര്‍ ഫാ. ബോബി പീറ്ററിന് പരി. ബാവാ കൈമാറിയിരുന്നു. ആദ്യ വികാരി വെരി. റവ. സി. എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പയെയും പത്നി സാറാമ്മ ജോണിനെയും പൊന്നാട അണിയിച്ച് പരി. ബാവ ആദരിച്ചു.
ജൂലൈ 5 ഞായറാഴ്ച മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന രക്തദാന െ്രെഡഫില് ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്തു. ജൂലൈ 10 വെളളിയാഴ്ച വൈകിട്ട് 6 ന് സന്ധ്യാ നമസ്ക്കാരത്തിന് ശേഷം ഫാ. എല്‍ദോസ് ഏലിയാസ്(സെന്റ് വ്ലാഡിമിര്‍ സെമിനാരി) വചന പ്രഘോഷണം നടത്തും. തുടര്‍ന്ന് ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം. അഞ്ജു ജോസഫ് ഗാനങ്ങള്‍ ആലപിക്കും.
ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരത്തെ തുടര്‍ന്ന് വി. കുര്‍ബാന, ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍. പാരീഷ് ഡയറക്ടറിയുടെ പ്രകാശനം മാര്‍ നിക്കോളോവോസ് നിര്‍വഹിക്കും. റാസയും നേര്‍ച്ച വിളമ്പും ഉണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : വികാരി ഫാ. ഷിബു !ഡാനിയല്‍:845 504 5178 ട്രസ്റ്റി സുനോജ് തമ്പി : 862 216 4829 സെക്രട്ടറി ഇന്ദിര തുമ്പയില്‍ :973 943 6168