ടെക്സസ്: സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലിനിടെ സൂപ്പർ ഹെവി ബൂസ്റ്റർ കടലിൽ പതിച്ച് പൊട്ടിത്തെറിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ടെക്സസിലെ സ്റ്റാർബേസിൽ നടന്ന വിക്ഷേപണത്തിനു പിന്നാലെ, തിരിച്ചെത്തുന്ന ബൂസ്റ്ററിനെ ടവറിലെ യന്ത്രക്കൈകൾ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം റദ്ദാക്കുകയായിരുന്നു.
സ്റ്റാർഷിപ്പ് വിജയകരമായി വിക്ഷേപിച്ചെങ്കിലും ബൂസ്റ്ററിന്റെ മുൻകൂട്ടി നിശ്ചയിച്ച ടവർ ക്യാച്ച് നടന്നില്ല. തുടർന്ന് വെള്ളത്തിലേക്ക് താഴ്ന്നിറങ്ങിയ ബൂസ്റ്റർ പൊട്ടിത്തെറിച്ച് തീഗോളമായി മാറിയെന്നാണ് റിപ്പോർട്ട്.
ബൂസ്റ്റർ വീണ്ടെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും സ്റ്റാർഷിപ്പ് പേടകം തുടർയാത്ര നടത്തി. ക്യാച്ച് ശ്രമം റദ്ദാക്കാനിടയായ കൃത്യമായ കാരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
പ്രസാദ് തീയാടിക്കൽ













































