AmericaIndiaNews

ഡികെ ശിവകുമാറിന്റെ അമേരിക്കൻ യാത്ര തികച്ചും വ്യക്തിപരമെന്ന് വിശദീകരണം

ഹെഡ്ലൈൻ:

വാഷിംഗ്ടണ്‍: കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അമേരിക്കൻ യാത്രയെ സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ, ശിവകുമാര്‍ വ്യക്തിപരമാണെന്ന്‌ തന്നെ വ്യക്തമാക്കി. യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കണ്ടുമുട്ടാനാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും, താൻ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനില്ലെന്ന് ശിവകുമാര്‍ വ്യക്തമാക്കി.

കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനത്തിനായാണ് വാഷിംഗ്ടണിലേക്ക് പോകുന്നതെന്നും, സെപ്തംബര്‍ 8 മുതല്‍ 15 വരെ യുഎസിലായിരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് എഴുതിയ കത്തിൽ വാഷിംങ്ടൺ യാത്രയുടെ വിശദാംശങ്ങൾ അടങ്ങുന്ന കത്തിന്റെ പകർപ്പും പുറത്തുവിട്ടു.

Show More

Related Articles

Back to top button