അന്തരിച്ച സി.പി.എം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ഡല്‍ഹി വസന്ത്കുഞ്ചിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെയാണ് സി.പി.എം കേന്ദ്രകമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. പകല്‍ 11 മുതല്‍ 3 മണിവരെ ആകും പൊതുദര്‍ശനം. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വൈദ്യപഠനത്തിനായി എയിംസിന് വിട്ടുനല്‍കും. ആദരാഞ്ജലി അർപ്പിക്കാനായി കേരളത്തിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെടെ ഇന്ന് എത്തും.