AmericaAssociationsFeaturedNews

കേരളാ  ഡിബേറ്റ് ഫോറം യൂ.എസ്.എ. – അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് സെപ്റ്റംബർ 22ന്

ഹ്യൂസ്റ്റൻ: അമേരിക്കകാർ മാത്രമല്ല ലോകജനതകൾ പോലും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ കേരള ഡിബേറ്റ് ഫോറം യുഎസ്എ  അത്യന്തം വാശിയേറിയതും വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ അമേരിക്കൻ പ്രസിഡൻഷ്യൽ  ഇലക്ഷൻ ഡിബേറ്റ് – സംവാദം സെപ്റ്റംബർ 22 നു ഞായർ  വൈകുന്നേരം 6 മണിക്കു  സംഘടിപ്പിക്കുന്നു. ഹ്യൂസ്റ്റനിലെ  സ്റ്റാഫോർഡിൽ വെച്ചാണ് ഡിബേറ്റ്.     Date: September 22, Sunday 2024  Time: 6 PM Location: 4419 Ludwig Lane, Stafford, TX 77477

ഇലക്ഷൻ ഗോദയിൽ കൊമ്പുകോർക്കുന്ന മുഖ്യരണ്ടു കക്ഷികളിലെ റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡോണാൾഡ് ട്രംപ്, ഡെമോക്രറ്റിക് പാർട്ടിയിലെ കമല ഹാരിസ് എന്നിവരുടെ ഇരു ചേരികളിൽ നിലയുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രബുദ്ധരായ  അമേരിക്കൻ മലയാളി പ്രമുഖർ ആശയ  അജണ്ടകൾ നിരത്തിക്കൊണ്ട് കാര്യകാരണസഹിതം പക്ഷ പ്രതിപക്ഷ ബഹുമാനത്തോടെ ആരോഗ്യപരമായി ഏറ്റുമുട്ടുകയാണ്.

ഈ ഡിബേറ്റിൽ ഡൊണാൾഡ് ട്രാമ്പോ, കമല ഹാരിസോ നേരിട്ട് വ്യക്തിപരമായി പങ്കെടുക്കുന്നില്ല എന്നോർമ്മിക്കുക. അതു അസാധ്യവും ആണല്ലോ. അവരിരുവർക്കും വേണ്ടി അമേരിക്കൻ മലയാളി രാഷ്ട്രീയ പ്രബുദ്ധർ  റിപ്പബ്ലിക്കൻ സൈഡിലും ഡെമോക്രാറ്റിക് സൈഡിലും നിന്ന് സൗഹാർദ്ദപരമായി ഏറ്റുമുട്ടുകയാണ്. ഈ ഡിബേറ്റിൽ പങ്കെടുക്കാൻ വരുന്നവർ ഡെമോക്രാറ്റിക് പക്ഷവും റിപ്പബ്ലിക് പക്ഷവും വെവ്വേറെ ഇരിപ്പടം അതുപോലെ കേൾവിക്കാരും ചോദ്യകർത്താക്കളും അവർക്കായി അലോട്ട് ചെയ്തിരിക്കുന്ന ഇരിപ്പിടവും ഉറപ്പാക്കണം. കക്ഷി ഭേദമന്യേ തികച്ചും നിഷ്പക്ഷവും നീതിയും പുലർത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രിയയിൽ ഏവരും മോഡറേറ്ററുടെ നിർദ്ദേശങ്ങളും അഭ്യർത്ഥനകളും കർശനമായി പാലിക്കേണ്ടതാണ്. ഇവിടത്തെ മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന രംഗത്തും മാധ്യമരംഗത്തും പ്രവർത്തിക്കുന്ന  ഭാരവാഹികളെയും പ്രവർത്തകരെയും  ഒരേപോലെ ആദരവോടെ കേരള ഡിബേറ്റ് ഫോറം സ്വാഗതം ചെയ്യുകയാണ്. അവർക്കൊക്കെയുള്ള ഒരു പ്രത്യേക ക്ഷണക്കത്തായി കൂടെയാണു  ഈ പ്രസ് റിലീസ്.


കൂടുതൽ വിവരങ്ങൾക്കു വിളിക്കുക:

A.C.George: 832-703-5700     Dr. Joseph Ponnoly: 832-356-7142

Dan Mathews 713 305 6612     Tom Virippan 832 462 4596

Video News clip below

.


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button