BusinessIndiaLatest NewsNews

രണ്ട് പ്രധാന നാഴികക്കല്ല് പിന്നിട്ട് ബറോഡ ബിഎന്‍പി പാരിബാസ് മള്‍ട്ടി ക്യാപ് ഫണ്ട്: 21-ാം വാര്‍ഷികത്തില്‍ എ.യു.എം 2,500 കോടി കവിഞ്ഞു

മുംബൈ, ഇന്ത്യ-[ 18 സെപ്റ്റംബര്‍ 2024]:  21-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ബറോഡ ബിഎന്‍പി പാരിബാസ് മള്‍ട്ടി ക്യാപ് ഫണ്ട് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 2,500 കോടി പിന്നിട്ടു. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ സമന്വയം ഉള്‍ക്കൊള്ളുന്ന സന്തുലിതമായ പോര്‍ട്ട്‌ഫോളിയോക്ക് പേരുകേട്ട ഈ സ്‌കീം ഒന്ന്, മൂന്ന് വര്‍ഷ കാലയളവില്‍ തുടര്‍ച്ചയായി അടിസ്ഥാന സൂചികയിലെ നേട്ടത്തെ മറികടന്നു.  

പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ബറോഡ ബിഎന്‍പി പാരിബാസ് മള്‍ട്ടിക്യാപ് ഫണ്ട് മികച്ച റിട്ടേണ്‍ ആണ് നല്‍കിവരുന്നത്. ഫണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിസമാസം 10,000 രൂപ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍ (എസ്‌ഐപി)വഴി നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ നിക്ഷേപ മൂല്യം 1.58 കോടി രൂപയാകുമായിരുന്നു. ഫണ്ടിന്റെ ഷാര്‍പ്പ് അനുപാതമായ 1.11, റിസ്‌കിന് അനുസരിച്ച് മികച്ച റിട്ടേണ്‍ നല്‍കാനുള്ള കഴിവിനെ പ്രതിഫലിപ്പിക്കുന്നു. പരിമിതമായ റിസ്‌കിലും മികച്ച റിട്ടേണ്‍ നേടാന്‍ കഴിഞ്ഞത് ഒന്നിന് താഴെയുള്ള ബീറ്റ സൂചിപ്പിക്കുന്നു. ബ്രാന്‍ഡ് മുന്നോട്ടുവെക്കുന്ന ‘ടുഗെതര്‍ ഫോര്‍ മോര്‍’ എന്നതിനെ സാധൂകരിക്കുന്നതാണ് സ്‌കീമിന്റെ പ്രകടനം.  

മള്‍ട്ടി ക്യാപ് ഇന്‍ഡക്‌സ് വ്യാപ്തിയെ സ്വാധീനിക്കുന്നതാണ് ബറോഡ ബിഎന്‍പി പാരിബാസ് മള്‍ട്ടിക്യാപ് ഫണ്ട്. മീഡിയ, ടെക്‌സ്റ്റൈല്‍സ്, ഫോറസ്റ്റ് മെറ്റീരിയല്‍സ് എന്നിങ്ങനെ ലാര്‍ജ് ക്യാപ് സൂചികകള്‍ക്ക് പുറത്തുള്ള വിവിധ മേഖലകളില്‍കൂടി നിക്ഷേപിക്കാനുള്ള അവസരം ഫണ്ട് മാനേജര്‍ക്ക് നല്‍കുന്നു. വിശാലമായ ഈ വൈവിധ്യവത്കരണം, മികച്ച വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും വിവിധ വിപണി കാലഘട്ടങ്ങളില്‍ ഉടനീളം റിസ്‌ക് ലഘൂകരിക്കുന്നതിനും ഫണ്ടിനെ പ്രാപ്തമാക്കുന്നു.

40-60 ഓഹരികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ നിലനിര്‍ത്താന് ലക്ഷ്യമിടുന്ന പദ്ധതി, വൈവിധ്യവത്കരണത്തിലൂടെ വളര്‍ച്ചനേടാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ഒറ്റ ഫണ്ടിലൂടെ വിവിധ മാര്‍ക്കറ്റ് ക്യാപുകളിലുടനീളം നിക്ഷേപം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അനുയോജ്യമാണ്. സഞ്ജയ് ചൗളയാണ് ഈ മുന്‍നിര ഫണ്ടിന്റെ ഫണ്ട് മാനേജര്‍.  


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button