FeaturedGlobalNewsOther Countries

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു

ഗാസയിലെ യുദ്ധം നാളെ ഒരുവര്‍ഷം തികയാനിരിക്കെ ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. 18 പേര്‍ കൊല്ലപ്പെട്ടു.  ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. അല്‍ അക്സ ആശുപത്രിക്കുസമീപം മോസ്കിനുനേരെയാണ് ആക്രമണം ഉണ്ടായത്. 

യുദ്ധത്തില്‍ വീടുകള്‍ തകര്‍ന്ന് മോസ്കില്‍ അഭയം പ്രാപിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായതെന്ന് പലസ്തീന്‍ വാര്‍ത്ത ഏജന്‍സി വഫ വ്യക്തമാക്കി.ഹമാസിന്റെ താവളമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. 

അതേസമയം ലബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ബെയ്റൂട്ടിലെ തെക്കന്‍ മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കി. ഹിസ്ബുല്ലയുടെ പുതിയ മേധാവി ഹാഷിം സഫിയുദീന്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ലബനീസ് അധികൃതര്‍ തള്ളി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button