IndiaKeralaLatest NewsLifeStyleNews

പ്രിയങ്ക ഗാന്ധി 23-ാം തീയതി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പത്രിക സമർപ്പിക്കും.

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി ഈ മാസം 23-ാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കും. 23 മുതൽ പത്ത് ദിവസം വയനാട് മണ്ഡലത്തിൽ പ്രചാരണ പര്യടനം നടത്താനാണ് തീരുമാനം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഒപ്പമെത്തുമെന്നാണ് സൂചന.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചിരുന്നെങ്കിലും, വയനാട് സീറ്റിൽ നിന്നൊഴിഞ്ഞതോടെ, സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക സ്ഥാനാർഥിയാവുകയാണ്.

പത്രിക സമർപ്പിച്ചതിന് ശേഷം പ്രിയങ്ക 7 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനായി അവിടെയും പോകും. തെരഞ്ഞെടുപ്പിന് അവസാന ഘട്ടങ്ങളിൽ പ്രിയങ്ക വയനാട് മണ്ഡലത്തിൽ മുഴുവൻ സമയം ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.

എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും, ബിജെപി സ്ഥാനാർഥിയായി കുശ്ബുവിനെയടക്കം പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.

Show More

Related Articles

Back to top button