യുഎസ് തെരഞ്ഞെടുപ്പ്: പോർട്ട്ലാൻഡിലും വാൻകൂവറിലും ബാലറ്റ് ഡ്രോപ് ബോക്സുകൾക്ക് തീയിട്ടു; നൂറുകണക്കിന് ബാലറ്റുകൾ നശിച്ചു
പോർട്ട്‌ലാൻഡ്: അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പോർട്ട്ലാൻഡിലും വാഷിംഗ്ടണിലെ വാൻകൂവറിലും രണ്ടുസ്ഥലങ്ങളിലായി ബാലറ്റ് ഡ്രോപ് ബോക്സുകൾക്ക് തീയിട്ടു നശിപ്പിക്കാനുള്ള ശ്രമം. നൂറിലധികം ബാലറ്റുകൾ തീപിടുത്തത്തിൽ നശിച്ചെന്നാണ് റിപ്പോർട്ട്.
പോർട്ട്‌ലാൻഡിൽ അതിരാവിലെയായിരുന്നു സംഭവം; ഒരു സെക്യൂരിറ്റി ഗാർഡ് തീപിടിത്തം കണ്ടതോടെ ബോക്സിലെ അഗ്നിശമന സംവിധാനം പ്രവർത്തിച്ച് 3 ബാലറ്റുകൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ വാൻകൂവറിലെ കൊളംബിയ നദിക്ക് സമീപമുള്ള ട്രാൻസിറ്റ് സെൻ്റർ ഡ്രോപ് ബോക്സിൽ മറ്റൊരു തീപിടിത്തം റിപ്പോർട്ട് ചെയ്തു.
വാൻകൂവർ, വാഷിംഗ്ടണിലെ മൂന്നാമത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിൽ, ഡെമോക്രാറ്റിക് പ്രതിനിധി മേരി ഗ്ലൂസെൻകാംപ് പെരസും റിപ്പബ്ലിക്കൻ ചലഞ്ചർ ജോ കെൻ്റും തമ്മിലുള്ള കടുത്ത മൽസരം നടക്കുന്ന പ്രദേശമായതിനാൽ, ഈ തീപിടിത്തം ഉദ്ദേശ്യപ്രാപ്തമാണോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.