Latest NewsNewsPolitics

അമേരിക്കൻ തിരഞ്ഞെടുപ്പ്: കമലക്ക് വേണ്ടിയുള്ള പ്രചാരണത്തിൽ മിഷേൽ ഒബാമയും സജീവം; ട്രംപിനെതിരെ കടുത്ത വിമർശനം

മിഷിഗൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനായി മുൻ പ്രഥമ വനിത മിഷേൽ ഒബാമ പ്രചാരണത്തിനെത്തിയിരിക്കുകയാണ്. “ആഫ്രോവംശക്കാരിൽ കമലയുടെ സ്വാധീനം കുറയുന്നു” എന്ന റിപ്പോർട്ടുകൾ ഉയർന്നതോടെയാണ് മിഷേലും മുൻ പ്രസിഡന്റ് ഒബാമയും പ്രചാരണം ശക്തമാക്കിയത്. ശനിയാഴ്ച മിഷിഗനിലെ കമലയുടെ പ്രചാരണ വേദിയിൽ മിഷേൽ പങ്കെടുത്തു.

“ട്രംപിന്റെ കിറുക്കൻ സ്വഭാവവും, മാനസിക തകരാറുകളും, സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്നവനെന്നും ക്രിമിനൽ കേസുകളിൽ പ്രതിയുമെന്നുള്ള ഭീകര വസ്തുതകളെ വോട്ടർമാർ എങ്ങനെ അവഗണിക്കാനാകും” എന്ന് ചോദിച്ച മിഷേൽ, ഈ വിഷയത്തിൽ തനിക്കുണ്ടായ ദേഷ്യം തുറന്നുപറഞ്ഞു.

“വൈറ്റ്ഹൗസ് വീണ്ടും ട്രംപിന് കൈമാറും എന്ന ആശങ്കയുണ്ട്” എന്നും, അത് തടയാൻ കമലയെ വിജയിപ്പിക്കണം എന്നും മിഷേൽ വോട്ടർമാരോട് അഭ്യർത്ഥിച്ചു. “കമലയെ തിരഞ്ഞെടുക്കുന്നത് അമേരിക്കയുടെ ഭാവിക്കു നിർണായകമായ തീരുമാനം” എന്ന് മിഷേൽ ചൂണ്ടിക്കാട്ടി. “ട്രംപ് വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ ഗർഭച്ഛിദ്രം നിരോധിക്കപ്പെടും” എന്ന് സ്ത്രീ വോട്ടർമാരോടുള്ള മുന്നറിയിപ്പിൽ മിഷേൽ ഓർമ്മിപ്പിച്ചു.

അഭിപ്രായവോട്ടെടുപ്പുകളിൽ ട്രംപും കമലയും കടുത്ത മത്സരത്തിലാണ് എന്നും, വിജയത്തിനായി കമലയുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും മിഷേൽ പറഞ്ഞു.

Show More

Related Articles

Back to top button