AmericaIndiaLatest NewsLifeStyleNewsPolitics

“അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഏത് ഫലമുണ്ടായാലും ഇന്ത്യ-യു.എസ് ബന്ധം ശക്തമാകും” – വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡോണാൾഡ് ട്രംപ്, കമലാ ഹാരിസ് മത്സരത്തെയും, തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കഴിഞ്ഞ അഞ്ച് പ്രസിഡന്റുമാരുടെ ഭരണകാലത്തും ഇന്ത്യ-യു.എസ്. ഉഭയകക്ഷി ബന്ധം സ്ഥിരമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇത്തവണ വിജയം ആരുടെ ഭാഗത്തായാലും ഇന്ത്യയുമായുള്ള ബന്ധം തുടർന്നും ശക്തമാകുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. “ട്രംപ് അടക്കമുള്ള അഞ്ച് പ്രസിഡന്റുമാരുടെ ഭരണകാലത്തും യു.എസ്.-ഇന്ത്യ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. ഇനി വന്നിരിക്കെ, ഫലം എന്തായാലും ഇന്ത്യ-യു.എസ്. ബന്ധം ശക്തമാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്,” ജയശങ്കർ പറഞ്ഞു.

Show More

Related Articles

Back to top button