CanadaCommunityCrimeLatest NewsNews

“കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി, പ്രധാനമന്ത്രിമാര്‍ ശക്തമായി അപലപിച്ചു”

ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ വിശ്വാസികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് ആയിരങ്ങളാണ് പ്രതിഷേധത്തിനായി എത്തിയത്. വിശ്വാസികള്‍ക്കെതിരെ നടന്ന അക്രമത്തെ അപലപിച്ചും ഹിന്ദു സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് തിങ്കളാഴ്ച രാത്രി ക്ഷേത്രത്തിന് പുറത്ത് വന്‍ ജനസാന്നിധ്യം തടിച്ചുകൂടിയത്.

ഹിന്ദു സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ ഈ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടതായി ഫൗണ്ടേഷന്‍ ആരോപിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആക്രമണത്തെ ശക്തമായി അപലപിച്ചു. “ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങള്‍ ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ബാധിക്കില്ല,” പ്രധാനമന്ത്രി മോദി പ്രതികരിച്ചു. “ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. എല്ലാ കാനഡക്കാരും വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കേണ്ട അവകാശമുണ്ട്,” ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് പിന്തുണ നല്‍കുന്നത് നിർത്താന്‍ കനേഡിയൻ രാഷ്ട്രീയക്കാരോടും നിയമനിര്‍വ്വഹണ ഏജന്‍സികളോടും പ്രതിഷോധകർ ആവശ്യപ്പെട്ടു. “കനേഡയില്‍ ഹിന്ദുഫോബിയ അവസാനിപ്പിക്കണം,” എന്നാവശ്യപ്പെട്ട് ഹിന്ദു അനുകൂല സംഘടനകളായ Coalition of Hindus of North America (CoHNA) പോലുള്ള സംഘടനകളും ഒത്തുചേര്‍ന്നു.

Show More

Related Articles

Back to top button