Latest NewsNewsPoliticsUpcoming Events

“കമലാ ഹാരിസ് വിജയിച്ചാല്‍ എക്‌സിന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടും: ഇലോണ്‍ മസ്‌ക്”

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസ് വിജയിച്ചാല്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്‌സിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടച്ചുപൂട്ടലും നേരിടേണ്ടി വരുമെന്നും ഉടമ ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. ‘ദി ജോ റോഗന്‍’ പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് മസ്‌ക് ഈ നിലപാട് വ്യക്തമാക്കിയത്.

മസ്‌ക് വ്യക്തമാക്കുന്നതനുസരിച്ച്, സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ് പോലുള്ള സംഘടനകളുടെ സ്വാധീനത്തില്‍ ഹാരിസ് ഭരണകൂടം എക്‌സിന് ശക്തമായ പരസ്യ ബഹിഷ്‌കരണത്തിന് വിധേയമാക്കുമെന്നും, ഇത് പ്ലാറ്റ്ഫോമിന് പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും മസ്‌ക് പറഞ്ഞു.

“കമലാ ഹാരിസ് വിജയിച്ചാല്‍ പരസ്യ ബഹിഷ്‌കരണം വര്‍ധിക്കും, അതിനൊപ്പം എക്‌സിനെ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളും ഉണ്ടാകും. അവര്‍ എക്‌സിനെ നിലനില്‍ക്കാന്‍ അനുവദിക്കില്ല,” എന്ന് മസ്‌ക് വ്യക്തമാക്കി.

പോഡ്കാസ്റ്റിനിടെയിലെ മറ്റൊരു ഘട്ടത്തില്‍, “കമല വിജയിക്കുന്ന പക്ഷം, സ്വിംഗ് സ്റ്റേറ്റുകളെ കൈവശപ്പെടുത്താന്‍ നിയമവിരുദ്ധരായവരെ നിയമവിധേയമാക്കുമെന്ന ആശങ്കയും മസ്‌ക് പ്രകടിപ്പിച്ചു. കാലിഫോര്‍ണിയ മാതൃക രാജ്യവ്യാപകമാക്കുമെന്ന മുന്നറിയിപ്പും നല്‍കിയ മസ്‌കിന്റെ വാക്കുകള്‍, ട്രംപിന് കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സഹായകമായേക്കാമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം.

Show More

Related Articles

Back to top button