“മണ്ഡലങ്ങളിലുടനീളം അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം ഉയരുന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് പ്രതീക്ഷ”
ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മണിക്കൂറുകൾ പിന്നിട്ടു മുന്നേറുന്നതിനിടെ, വോട്ടിംഗ് ശതമാനം ക്രമാതീതമായി ഉയരുകയാണ്. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന പോളിംഗ് ഇപ്പോൾ സംസ്ഥാനങ്ങളിലുടനീളം ശക്തമായി പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് കൂടുതൽ സജീവമായതോടെ, ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗായിരിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
പാതിരാത്രിയോടെ ഔദ്യോഗികമായി ആരംഭിച്ച അമേരിക്കൻ തിരഞ്ഞെടുപ്പ് ആദ്യമായി കിഴക്കൻ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചതോടെയാണ് തുടക്കം കുറിച്ചത്. സംസ്ഥാനങ്ങളിലേക്കുള്ള പോളിംഗ് മൂന്ന് മണിക്കൂർ മുമ്പ് ആരംഭിച്ചുവെങ്കിലും പരമ്പരാഗതമായ രീതിയിൽ ന്യൂഹാംഷറിലെ ഡിക്സ്വിൽ നോച്ചിലെ 6 വോട്ടർമാർ പാതിരാവിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതോടെയാണ് ഔദ്യോഗിക തുടക്കം കുറിച്ചത്.
ന്യൂ ഹാംഷറിലെ വടക്കൻ അതിർത്തിയിലെ ചെറു പട്ടണമായ ഡിക്സ്വിൽ നോച്ചിൽ 1960 മുതൽ നടപ്പായിപ്പോന്നിരുന്ന ഈ നൈറ്റ് വോട്ടിംഗ് സംരഭം ഇന്നും തുടരുകയാണ്. ഡിക്സ്വിൽ നോച്ച് വോട്ടർമാർ മുൻപത്തെ രണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണച്ചിരുന്നു. 2020-ൽ ജോ ബൈഡനെ 5 വോട്ടുകളിലും, 2016-ൽ ഹിലരി ക്ലിന്റണിനെ ഏഴ് വോട്ടുകളിൽ 4-എണ്ണത്തിലും വിജയിപ്പിച്ചിരുന്നു.