Latest NewsNewsPolitics

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

വാഷിങ്ടൺ: ലോകം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച വോട്ടെടുപ്പ്, ബുധനാഴ്ച ഉച്ചയോടെ അവസാനിക്കും. ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്വിൽ നോച്ചിലെ ആറു വോട്ടർമാർ ആ സമയത്ത് വോട്ടുചെയ്യുന്നതോടെ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമായി.

അലാസ്കയിൽ, ഇന്ത്യൻ സമയം ബുധനാഴ്ച ഉച്ചയോടെ വോട്ടെടുപ്പ് അവസാനിക്കും. സംസ്ഥാനങ്ങളുടെ സമയക്രമങ്ങൾ അനുസരിച്ച്, പോളിങ് സമയം വ്യത്യാസപ്പെട്ടിരിക്കും. മിക്കയിടത്തും പ്രാദേശിക സമയം രാവിലെ ആറിനും എട്ടിനും ഇടയിൽ (ഇന്ത്യൻ സമയം വൈകീട്ട് 4.30-6.30) ആരംഭിക്കുന്ന വോട്ടെടുപ്പ്, രാത്രി ഏഴിനും ഒമ്പതിനുമിടയിൽ (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30-7.30) അവസാനിക്കുമെന്നാണ് റിപ്പോർട്ട്.

ഇലക്ടറൽ കോളേജിലെ ഇലക്ടർമാർ വോട്ട് ചെയ്യുന്നതിലൂടെയാണ് അടുത്ത പ്രസിഡന്റിനെ പരോക്ഷമായി തിരഞ്ഞെടുക്കുന്നത്. 538 ഇലക്ടറൽ വോട്ടുകളിൽ 270 വോട്ടുകളാണ് വിജയിക്കാനാവശ്യമായ ഭൂരിപക്ഷം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button