KeralaLatest NewsNews

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്കായി ചെസ് മത്സരം.

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് കേരളയും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ചെസ് മത്സരം 20ന് നടക്കും.  മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പത്തിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ചെസ് മത്സരം സംഘടിപ്പിക്കുന്നത്. കേള്‍വി സംസാര ശാരീരിക ബൗദ്ധിക പരിമിതര്‍ക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ നല്‍കും.  പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം.  രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9447768535, 9446078535 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Show More

Related Articles

Back to top button