Latest NewsLifeStyleNewsUpcoming Events

ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം വിരമിച്ച എല്ലാ മലയാളികളുടെയും ഒരു കുടുംബ സംഗമം 2024 നവംബർ 15 വെള്ളിയാഴ്ച ഉച്ചക്ക് 12:00 മണിക്ക് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് ഇന്ത്യൻ റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുന്നു.

വിരമിച്ചവര്‍ക്ക് തമ്മിൽ കാണാനും, പരിചയം പുതുക്കാനും, കുറച്ചു സമയം സന്തോഷകരമായി ചെലവഴിക്കാനുമൊക്കെ ഈ സംഗമം ഉപകരിക്കും എന്ന് മുഖ്യ സംഘാടകനായ പോൾ കറുകപ്പിള്ളില്‍ അറിയിച്ചു. ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും ഈ സംഗമത്തില്‍ സഹൃദയം പങ്കെടുക്കണമെന്നും സര്‍‌വ്വീസില്‍ നിന്ന് വിരമിച്ച എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 12-ാം തീയതിക്കുള്ളില്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ സംഗമത്തിന്റെ വിശദവിവരങ്ങൾക്ക് താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

പോൾ കറുകപ്പിള്ളില്‍ (845) 553 5671
മാത്തുക്കുട്ടി ജേക്കബ് (914) 907 6318
വർഗീസ് ലൂക്കോസ് (516) 263 8289

ബബീന്ദ്രൻ (914) 882 9715

ചാക്കോ സി എസ് (914) 473 3664

ഫിലിപ്പ് (914) 668 1977

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Show More

Related Articles

Back to top button